city-gold-ad-for-blogger

Vande Bharat | കാസര്‍കോട്ട് നിന്നും പുറപ്പെട്ട വന്ദേ ഭാരതിന് നേരെ കണ്ണൂരില്‍ പട്ടാപകല്‍ കല്ലേറ്

വളപട്ടണം: (www.kasargodvartha.com) കാസര്‍കോട്ട് നിന്നും പുറപ്പെട്ട വന്ദേ ഭാരതിന് നേരെ കണ്ണൂരില്‍ പട്ടാപകല്‍ കല്ലേറ്. കണ്ണൂരിലെ വളപട്ടണത്ത് വച്ചായിരുന്നു കല്ലേറുണ്ടായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് പ്രധാനമന്ത്രി തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും ഫ് ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അക്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കണ്ണൂരില്‍ നിന്നും വീണ്ടും അക്രമണമുണ്ടായത്.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിങ്കളാഴ്ച വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവര്‍ പരിശോധന നടത്തിവരികയാണ്.

Vande Bharat | കാസര്‍കോട്ട് നിന്നും പുറപ്പെട്ട വന്ദേ ഭാരതിന് നേരെ കണ്ണൂരില്‍ പട്ടാപകല്‍ കല്ലേറ്

കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.

ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു സമാനമായാണ് വളപട്ടണത്തും വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെ വിജനമായ സ്ഥലത്തു നിന്നും പട്ടാപ്പകല്‍ കല്ലേറുണ്ടായത്. അക്രമത്തില്‍ യാത്രക്കാര്‍ക്ക് പരുക്കില്ലെന്നാണ് വിവരം. സര്‍വീസ് തുടങ്ങിയതു മുതല്‍ ഏറെ ജനപ്രിയമായാണ് വന്ദേ ഭാരത് സര്‍വീസ് നടത്തി വരുന്നത്. മെയ് 14 വരെയുള്ള ടികറ്റുകള്‍ ഇതിനകം റിസര്‍വ് ചെയ്തു കഴിഞ്ഞു.

Keywords:  Kannur: Stones pelted at vande bharat express train, Kannur, News, Stone Pelting, Vande Bharat Express, Probe, Prime Minister, Narendra Modi, Flag off, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia