K Sudhakaran | അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോയെന്ന് ചോദിച്ചാല്‍ കേരള ഘടകം മറുപടി നല്‍കുമെന്ന് വിശദീകരണം; കെ മുരളീധരനെ തള്ളി കെ സുധാകരന്‍
Dec 28, 2023, 17:03 IST
കണ്ണൂര്‍: (KasargodVartha) അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോ എന്നതില്‍ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു.
കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന എംപി കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു. പങ്കെടുക്കരുതെന്ന സമസ്ത നിലപാടില്‍ സമസ്തക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നാണ് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനിക്കണം. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ അഭിപ്രായം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. ഒരിക്കലും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെസിയെ അറിയിച്ചതെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.
Keywords: News, Kerala, Kerala-News, Politics, Kannur-News, Top-Headlines, Kannur News, Politics, Party, K Sudhakaran, Rejected, K Muralidharan, KPCC President, Ram Temple, Consecration Ceremony, Media, Kannur: K Sudhakaran rejected K Muralidharan.