Youth Died | വയറുവേദനയെ തുടര്‍ന്ന് 2 മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Dec 2, 2023, 18:45 IST
കാഞ്ഞങ്ങാട്: (Kasargodvartha) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറക്കളായി കാലിക്കടവിലെ കെ മഹേഷാണ് (33) ശനിയാഴ്ച (02.12.2023) രാവിലെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത്.
രണ്ട് മാസത്തോളമായി മംഗ്‌ളൂറിലെയും മറ്റു വിവിധ ആശുപത്രികളിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 22നാണ് മഹേഷിനെ മെഡികല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. മരവ്യാപാരി ലോഡിങ്ങ് തൊഴിലാളിയായിരുന്നു.
പരേതരായ ചന്ദ്രന്‍ - കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: ആദികൃഷ്ണ (ഏഴ്), ആത്മിക മഹേഷ് (അഞ്ച്), ആഷിക (രണ്ട്). ഏകസഹോദരന്‍ അനീഷ്.