city-gold-ad-for-blogger
Aster MIMS 10/10/2023

Gold Seized | കാഞ്ഞങ്ങാട്ട് എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 858 ഗ്രാം സ്വര്‍ണം പിടികൂടി; വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 858 ഗ്രാം സ്വര്‍ണം പിടികൂടി. വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവാണ് സ്വര്‍ണവുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന 'ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടി'ന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
   
Gold Seized | കാഞ്ഞങ്ങാട്ട് എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 858 ഗ്രാം സ്വര്‍ണം പിടികൂടി; വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ പുതിയകോട്ടയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങി കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന യാത്രക്കാരന്റെ ബാഗില്‍ നിന്നും എമര്‍ജന്‍സി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.


സംഭവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിസാമി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്ഐ ശശിധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു.
   
Gold Seized | കാഞ്ഞങ്ങാട്ട് എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 858 ഗ്രാം സ്വര്‍ണം പിടികൂടി; വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് പിടിയില്‍

Keywords: Kerala News, Kasaragod News, Kanhagad News, Malayalam News, Gold Seized, Gold Seized Kanhagad, Crime News, Kanhangad: Young man arrested with 858 grams gold. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL