Train | കാഞ്ഞങ്ങാട്ട് മാവേലി എക്‌സ്പ്രസിന് സിഗ്‌നല്‍ മാറി നല്‍കി; മധ്യത്തിലുള്ള പാളത്തില്‍ ട്രെയിന്‍ വന്നുനിന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി; സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ അന്വേഷണം
Oct 26, 2023, 22:03 IST
കാഞ്ഞങ്ങാട്: (KasargodVartha) മാവേലി എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ട് സിഗ്‌നല്‍ മാറി നല്‍കിയത് കാരണം ട്രെയിന്‍ മധ്യത്തിലുള്ള പാളത്തില്‍ വന്നുനിന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ റെയില്‍വെ അന്വേഷണം ആരംഭിച്ചതായി അറിയുന്നു.
ട്രെയിന്‍ റെയില്‍വേ സ്റ്റേഷന്റെ മധ്യത്തിലെ പാളത്തില്‍ നിര്‍ത്തിയത് കൊണ്ട് ഇറങ്ങേണ്ടവരും കയറേണ്ടവരും ഏറെ ദുരിതത്തിലായി. യാത്രക്കാര്‍ ലഗേജുകളും മറ്റുമായി ട്രാകിലേക്ക് എടുത്ത് ചാടിയാണ് ട്രെയിനില്‍ കയറിപ്പറ്റിയത്. പ്രായമായവരടക്കം ട്രെയിനില്‍ കയറാന്‍ ഏറെ ബുദ്ധിമുട്ടി. ട്രയിനില്‍ ഡ്യൂടിയിലുണ്ടായിരുന്ന റെയില്‍വെ പൊലീസും മറ്റു യാത്രക്കാരുമാണ് ഇവരെ ട്രെയിന്‍ കയറാന്‍ സഹായിച്ചത്.
മംഗ്‌ളൂറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസാണ് വ്യാഴാഴ്ച വൈകിട്ട് 6.41 ന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധ്യത്തിലെ പാളത്തില്‍ നിര്‍ത്തിയിട്ടത്. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിടേണ്ട ട്രെയിനായിരുന്നു ഇത്. ഇതുകാരണം അഞ്ച് മിനിറ്റോളം ട്രെയിന്‍ ട്രാകില്‍ നിര്‍ത്തിയിട്ടു. പോയിന്റ് ഫെയിലിയെറെന്നാന്ന് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Keywords: Maveli Express, Train, Railway, Malayalam News, Kerala News, Kanhagad Railway Station, Kasaragod News, Railway News, Kanhangad: Wrong signals to Maveli Express.
< !- START disable copy paste -->