city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | കാഞ്ഞങ്ങാട്ട് ഒരേ ദിവസം 6 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (KasargodVartha) ഒരേ ദിവസം ആറ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഹൊസ്ദുർഗ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റിയാസ് (30), റാഫി (40), വ്യാപാരിയായ അബ്ദുല്ല (65) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തത്.

Arrested | കാഞ്ഞങ്ങാട്ട് ഒരേ ദിവസം 6 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3 പേര്‍ അറസ്റ്റില്‍

ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15, 17 വയസ് പ്രായമുള്ള രണ്ട് കുട്ടികളെ പ്രതികള്‍ പ്രലോഭിപ്പിച്ച് പണവും സമ്മാനങ്ങളും നല്‍കി പലതലവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളില്‍ വെച്ച് ഒരു കുട്ടിയെ സിഗരറ്റുമായി അധ്യാപകര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്.

Arrested | കാഞ്ഞങ്ങാട്ട് ഒരേ ദിവസം 6 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3 പേര്‍ അറസ്റ്റില്‍

തങ്ങൾക്ക് പണം നല്‍കുന്നത് അറസ്റ്റിലായ പ്രതികളാണെന്നാണ് വിദ്യാർഥികൾ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ആറ് വ്യത്യസ്ത പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

Keywards: News, Kerala News, Kanhangad, Posco cause, Police Station, Hosdurg, Tescher, Students, Registration, Money,  Kanhangad: Police registered six POCSO cases on same day. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia