city-gold-ad-for-blogger

കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് താൽക്കാലികമായി അടച്ചിടും

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.07.2021) നഗരസഭ ഓഫീസ് താൽക്കാലികമായി അടച്ചിടുന്നതായി ചെയർപേഴ്സൺ കെ വി സുജാത അറിയിച്ചു. ജീവനക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് സ്ഥീരികരിച്ചതിനാലാണ് അടച്ചിടുന്നത്.

കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് താൽക്കാലികമായി അടച്ചിടും

രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ശേഷം കർശന നിയന്ത്രണങ്ങളോടെ ഓഫീസ് തുറക്കും. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾക്ക് നഗരസഭ ഓഫീസിൽ പ്രവേശനം നൽകില്ല. ടോകെൺ സിസ്റ്റവും നടപ്പിലാക്കും.

സ്റ്റിയറിംഗ് കമിറ്റി യോഗത്തിൽ കെ വി സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക്, സ്ഥിരം സമിതി ചെയർമാൻമാരായ സി ജാനകിക്കൂട്ടി, പി അഹ്‌മദ് അലി, കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി, അസിസ്റ്റൻ്റ് എൻജിനീയർ റോയി മാത്യു, ഹെൽത് സൂപെർവൈസർ അരുൾ പി, സൂപ്രണ്ട് രമേശൻ സി പങ്കെടുത്തു.

Keywords:  Kerala, News, Kanhangad, Kanhangad-Municipality, Municipality, Office, COVID-19, Employees, Corona, Kanhangad Municipal Corporation office will be temporarily closed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia