city-gold-ad-for-blogger

അടിസ്ഥാന - പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.02.2021) അടിസ്ഥാന - പശ്ചാത്തല സൗകര്യ വികസനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല അവതരിപ്പിച്ചു. നാടിന്റെ നട്ടെല്ലായ കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാര്‍ഗമായ ടൂറിസത്തെയും പുതിയ തലത്തിലേക്ക് നയിക്കുന്ന പദ്ധതികളും ബജറ്റിലുണ്ട്.

അടിസ്ഥാന - പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

പുതിയ തൊഴില്‍ സംരംഭവും, അപാരന്‍റ് പാര്‍കും, ആരോഗ്യ പാര്‍ലമെന്റും, അഥിതി തൊഴിലാളി സഭയും, പ്രവാസി കൂട്ടായ്മയും, നഷ്ടപ്പെട്ട നഗരചന്തയുടെ തിരിച്ചെടുപ്പും, ശിശു സൗഹൃദ അങ്കണ്‍വാടികളുടെ നിര്‍മാണവും, ഭവന രഹിതര്‍ക്ക് ഭവന നിര്‍മാണ ധനസഹായവും ബജറ്റ് ഉറപ്പാക്കുന്നു.

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക അറവ് ശാല, മീന്‍ ചന്ത കെട്ടിട സമുച്ചയം, സംസ്ഥാന സര്‍കാറുമായി ചേര്‍ന്ന് സമഗ്ര അഴുക്ക് ചാല്‍ പദ്ധതി, വെളിച്ച വിപ്ലവത്തിനായി നിലാവ് പദ്ധതി, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കല്‍, മാലിന്യ സംസ്‌കരണത്തിനായി ഭൂമി ഏറ്റെടുക്കല്‍, പൊതു വിദ്യാലയ സംരക്ഷണത്തിനായി ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍, സ്റ്റുഡന്‍സ് ബ്രിഗേഡ്, ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കല്‍, ചിത്രകലാ പരിശീലന പരിപാടി, കമ്യൂണിറ്റി തീയേറ്റര്‍, കമ്യുണിറ്റി കൗണ്‍സിലിംഗ്, ലിറ്ററേചര്‍ ഫെസ്റ്റിവെല്‍ എന്നിവയും നടപ്പാക്കും.

സുജലം സുഫലം പദ്ധതിയിലൂടെ ഹരിത സമൃദ്ധി വാര്‍ഡ്, ബഡ്‌സ് സ്‌കൂള്‍, നഗരസഭ ഓഫീസ് സമ്പൂര്‍ണ്ണ ഗുണനിലവാര ഓഫീസാക്കി മാറ്റും, തൊഴിലുറപ്പ് പദ്ധതിയില്‍ സാമൂഹിക ആസ്തി സൃഷ്ടിക്കല്‍, വസ്തു നികുതി, തൊഴില്‍ നികുതി രജിസ്റ്റര്‍ കാലികമാക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സര്‍വെ ഡാറ്റാ പുതുക്കലും, സമഗ്ര ക്ഷീര വികസന നഗരവും വയോജന സൗഹൃദ നഗരവും മുന്നോട്ടുവയ്ക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് നാടിന്റെ അഭിവൃദ്ധിയും ഭാവിയിലേക്കുള്ള കരുതലുമാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

76,99,93,480 രൂപ വരവും 64,79,81,500 രൂപ ചിലവും 12,20,11,980 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചത്.

Keywords: Kasaragod, Kerala, News, Kanhangad, Kanhangad-Municipality, Development project, Budget, Tourism, Agriculture, Health, Fish, Class, Kanhangad Municipal Budget with emphasis on basic and infrastructural development.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia