Found Dead | വീട്ടമ്മയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Dec 2, 2023, 15:46 IST
കാഞ്ഞങ്ങാട്: (KasargodVartha) വീട്ടമ്മയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് കൊവ്വല്‍ സ്റ്റോറിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്മി (65) ആണ് മരിച്ചത്. ശനിയാഴ്ച (02.12.2023) പുലര്‍ചെയാണ് അപകടം.
കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ തട്ടി മരിച്ചതായാണ് സംശയിക്കുന്നത്. ട്രെയിന്‍ ലോകോ പൈലറ്റ് ഒരു സ്ത്രീയെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇവിടെ നിന്ന് വിവരമറിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ്, കുശാല്‍നഗര്‍ മുതല്‍ സൗത്ത് വരെ റെയില്‍പാളത്തിലൂടെ നടന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പാളത്തിന് സമീപത്തെ വീടുകളില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞത്. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ലക്ഷ്മിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.