city-gold-ad-for-blogger

Visited | കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സന്ദര്‍ശിച്ച് ദയാബായി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഏറെ കാത്തിരിപ്പിനൊടുവില്‍ തുറന്ന കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സന്ദര്‍ശിച്ച് സൂപ്രണ്ടിനെ കണ്ട് ചര്‍ച നടത്തി. ആശുപത്രി പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് ഒരു മാസത്തിനുള്ളില്‍ പൂര്‍ണ സജ്ജമാവുമെന്നാണ് സൂപ്രണ്ട് മറുപടി നല്‍കിയത്. എന്നാല്‍ ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തുമെന്ന് ദയാബായി സൂപ്രണ്ടിനെ അറിയിച്ചു.
               
Visited | കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സന്ദര്‍ശിച്ച് ദയാബായി

അമ്മയും കുഞ്ഞും ആശുപത്രി തുറക്കല്‍ അടക്കം ആരോഗ്യ മേഖലയില്‍ ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ആറ് മാസങ്ങള്‍ക്ക് മുമ്പ് ദയാബായി സെക്രടറിയേറ്റ് പടിക്കല്‍ 18 ദിവസങ്ങള്‍ നിരാഹാര സമരം നടത്തിയിരുന്നു. എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, സെക്രടറി മുരളീധരന്‍ പടന്നക്കാട്, എക്‌സിക്യൂടീവ് മെമ്പര്‍മാരായ കൃഷ്ണദാസ്, അഹ്മദ് കിര്‍മ്മാണി, നാസര്‍ ചാലിങ്കാല്‍, മുഹമ്മദ് ഇച്ചിലിങ്കാല്‍, അബ്ദുല്‍ ഖയ്യും, പ്രജീഷ് കണ്ടോത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Kasaragod-News | കാസർകോട്-വാർത്തകൾ, Daya Bai, Kanhangad Mother and Child Hospital, Kanhangad: Daya Bai visited mother and child hospital.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia