city-gold-ad-for-blogger

നാർകോടിക് ജിഹാദ് പരാമർശം തിരുത്തേണ്ടത് പാലാ ബിഷപ് ആണെന്ന് കാനം രാജേന്ദ്രൻ; 'കേരളത്തെ ഭ്രാന്താലയമാക്കരുത്'

മഞ്ചേശ്വരം: (www.kasargodvartha.com 22.09.2021) നാർകോടിക് ജിഹാദ് പരാമർശം തിരുത്തേണ്ടത് പാലാ ബിഷപ് ആണെന്ന് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രൻ. മഞ്ചേശ്വരത്ത് ടി വി തോമസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
നാർകോടിക് ജിഹാദ് പരാമർശം തിരുത്തേണ്ടത് പാലാ ബിഷപ് ആണെന്ന് കാനം രാജേന്ദ്രൻ; 'കേരളത്തെ ഭ്രാന്താലയമാക്കരുത്'



ബിഷപിന്റെ പ്രസ്താവന വരുന്നതിന് മുമ്പ് ഇവിടെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് പ്രശ്നനങ്ങൾ തുടങ്ങിയത്. പറഞ്ഞത് ശരിയോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണം. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് മാർപാപ്പ പറഞ്ഞത്. ബിഷപ് മാതൃകയാക്കേണ്ടത് മാർപാപ്പയെ ആണെന്നും കാനം കൂട്ടിച്ചേർത്തു.

സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല. ഇക്കാര്യത്തിൽ സർകാരിന് ഒന്നും ചെയ്യാനില്ല. കേരളത്തെ ഭ്രാന്താലയമാക്കരുത്. സ്പർധ വളർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാവരും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:   Kerala, Kasaragod, News, Manjeshwaram, Top-Headlines, Father, CPI, Government, Kanam Rajendran says that Pala Bishop should correct statement about narcotic jihad
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia