city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mahin Haji | മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി

ദുബൈ: (KasargodVartha) ഇന്ത്യാ മഹാരാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mahin Haji | മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി

രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മതേത ചേരികൾ ശക്തമാകേണ്ടേതുണ്ടെന്നും അതിലേക്കായി പ്രവാസി സമൂഹത്തിനു വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ പ്രവാസി സമൂഹത്തിന്റെ ദൗത്യം ഒഴിച്ച് കൂടാനാവാത്തതാണ്. സർഗാത്മകതയുടെ ലോകത്ത് നമ്മുടെ പ്രവർത്തകർ കൂടുതൽ കരുത്തോടെ സംഘടനാ പ്രവർത്തന രംഗത്ത് പ്രശോഭിച്ച് നിൽക്കണം.

എന്നും വെല്ലുവിളികൾ നിറഞ്ഞ വർത്തമാന കാലഘട്ടത്തിൽ പാർട്ടിയുടെ ആശയ ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത വൈകാരികമായി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിനു പകരം വിവേകപൂർണമായ പ്രവർത്തനത്തിലൂന്നിക്കൊണ്ട് സഞ്ചരിക്കാൻ സാധിക്കാൻ ഉതകുന്ന രീതിയിലുള്ള പ്രവർത്തങ്ങൾ ഉണ്ടാകണമെന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു. പ്രവാസ ലോകത്ത് മതേതര ചേരികളെ ഒന്നിച്ച് നിർത്തുന്നതിൽ കെഎംസിസി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയുടെ വേറിട്ട നൂതന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും, വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എംഎ മുഹമ്മദ ജമാലിന്റെ നിര്യാണത്തിൽ അനുശോചനവും പ്രാർത്ഥനയും സംഘടിപ്പിച്ചു.

Mahin Haji | മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി

ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ചെർക്കള, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, വനിത കെ എം സി സി പ്രസിഡന്റ് സഫിയ മൊയ്‌ദീൻ, അഫ്സൽ മെട്ടമ്മൽ, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ തളങ്കര, അഷ്‌റഫ് പാവൂർ, കെ പി അബ്ബാസ് കളനാട്, സലാം തട്ടാഞ്ചേരി, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, എജിഎ റഹ്മാൻ, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താർ ആലമ്പാടി, സി എ ബഷീർ പള്ളിക്കര, ആരിഫ് ചെരുമ്പ, ശിഹാബ് പാണത്തൂർ, റഷീദ് ആവിയിൽ, സലാം മാവിലാടം, സ്പിക് അബ്ദുല്ല, റസാഖ് ചെറൂണി, ഇല്യാസ് പള്ളിപ്പുറം, റാബിയ സത്താർ, ആയിഷ മുഹമ്മദ്, റിയാന സലാം, തസ്‌നീം ഹാഷിം, സജിത ഫൈസൽ, ഷഹീന ഖലീൽ, ഫൗസിയ ഹനീഫ് .തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ ഖിറാഅത്തും ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Kallatra Mahin Haji, KMCC, Muslim League, Kallatra Mahin Haji said that expatriate organize for victory of secularism.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia