Mahin Haji | 'പൊതുപണം ദുര്‍വിനിയോഗം ചെയ്ത് പാര്‍ടി വളര്‍ത്തുന്നത് അനീതി'; സിപിഎം സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നല്‍കാനുള്ള വിവാദ അജന്‍ഡയില്‍ പ്രതികരണവുമായി കല്ലട്ര മാഹിന്‍ ഹാജി
Oct 10, 2023, 21:33 IST
കാസര്‍കോട്: (KasargodVartha) നീലേശ്വരം നഗരസഭയുടെ തനത് തുകയില്‍ നിന്നും സിപിഎമിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തേജസ്വിനി സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിക്കാനുള്ള സര്‍കാര്‍ ഉത്തരവ് പുന:പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു. സിപിഎം ഭരണം കയ്യാളുന്ന നീലേശ്വരം നഗരസഭ കൗണ്‍സിലില്‍ അജന്‍ഡ വെച്ചത് തനത് തുക ദുര്‍വിനിയോഗം ചെയ്ത് തട്ടിപ്പ് നടത്താനാണ്.
സ്വകാര്യ ആശുപത്രിയില്‍ നല്കി വരുന്ന ചികിത്സ മാത്രമാണ് തേജസ്വിനി സഹകരണ ആശുപത്രിയിലും നല്കി വരുന്നത്. കൃത്യമായി ഫീസും വാങ്ങിയാണ് നടത്തുന്നത്. സഹകരണം എന്നത് പേരിലുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാവാറില്ല. സാമ്പത്തിക പരാധീനതയിലൂടെ കടന്ന് പോകുന്ന നീലേശ്വരം നഗരസഭയുടെ തുക പൊതു ജനത്തിന് വികസന പ്രവര്‍ത്തനത്തിന് ലഭ്യമാക്കേണ്ടതിന് പകരം പാര്‍ടി സംവിധാനത്തില്‍ പോകുന്ന ആശുപത്രിക്ക് നല്‍കുക വഴി ജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിന് തുല്യമാണ്. പൊതുസമൂഹത്തിന്റെ പൊതുപണം ദുര്‍വിനിയോഗം ചെയ്ത് പാര്‍ടി വളര്‍ത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Muslim League, Kallatra Mahin Haji, Nileswaram, Kerala News, Kasaragod News, Malayalam News, Political News, Politics, CPM, CPM Cooperative Hospital, Controversy, Nileswaram Municipality, Kallatra Mahin Haji about Nileswaram Municipality's agenda to give Rs 1 crore to CPM Cooperative Hospital.
< !- START disable copy paste --> 