city-gold-ad-for-blogger

False Messages | കാട്ടിനുള്ളില്‍ 2 പേര്‍ക്ക് വെട്ടേറ്റെന്ന് സന്ദേശം; അന്വേഷിച്ചിറങ്ങിയ പൊലീസും 108 ആംബുലന്‍സും വട്ടംകറങ്ങിയത് മണിക്കൂറുകളോളം, ഒടുവില്‍ ട്വിസ്റ്റ്; സംഭവം ഇങ്ങനെ

രാജപുരം: (www.kasargodvartha.com) കാട്ടിനുള്ളില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റെന്ന സന്ദേശമയച്ച് അജ്ഞാതന്‍ അര്‍ധരാത്രി രാജപുരം പൊലീസിനെയും പൂടംകല്ല് താലൂക് ആശുപത്രിയിലെ 108 ആംബുലന്‍സിനെയും മണിക്കൂറുകളോളം വട്ടം കറക്കിയ സംഭവത്തില്‍ ട്വിസ്റ്റ്.

സന്ദേശം വ്യാജമാണെന്നറിഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വന്നിരുന്നു. ഫേണ്‍ വിളിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്.

False Messages | കാട്ടിനുള്ളില്‍ 2 പേര്‍ക്ക് വെട്ടേറ്റെന്ന് സന്ദേശം; അന്വേഷിച്ചിറങ്ങിയ പൊലീസും 108 ആംബുലന്‍സും വട്ടംകറങ്ങിയത് മണിക്കൂറുകളോളം, ഒടുവില്‍ ട്വിസ്റ്റ്; സംഭവം ഇങ്ങനെ

മാനസിക പ്രശ്‌നം ഉള്ളയാളാണ് ഫോണ്‍ സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമായതായി രാജപുരം ഇന്‍സ്‌പെക്ടര്‍ വി വി ഉണ്ണികൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇയാളെ കണ്ടെത്തി നോടീസ് നല്‍കി കുറ്റപത്രം നല്‍കുമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സന്ദേശം പൊലീസിലും ആശുപത്രിയിലും വന്നത്. പൂടംകല്ല് താലൂക് ആശുപത്രിയുടെ 108 ആംബുലന്‍സിനെയും നഴ്‌സിനെയും രാജപുരം പൊലീസിനെയുമാണ് മാനസിക പ്രശ്‌നം ഉള്ളയാള്‍ വിളിച്ച് കബളിപ്പിച്ചത്.

False Messages | കാട്ടിനുള്ളില്‍ 2 പേര്‍ക്ക് വെട്ടേറ്റെന്ന് സന്ദേശം; അന്വേഷിച്ചിറങ്ങിയ പൊലീസും 108 ആംബുലന്‍സും വട്ടംകറങ്ങിയത് മണിക്കൂറുകളോളം, ഒടുവില്‍ ട്വിസ്റ്റ്; സംഭവം ഇങ്ങനെ

കള്ളാറിലെ ഓണിയില്‍ രണ്ടുപേര്‍ വെട്ടേറ്റ് കിടക്കുന്നുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് നഴ്‌സുമായി താലൂക് ആശുപത്രിയുടെ 108 ആംബുലന്‍സും രാജപുരം പൊലീസും മണിക്കൂറുകളോളം കറങ്ങിയെങ്കിലും വെട്ടേറ്റ ആളുകളെ കണ്ടെത്താനായില്ല. പിന്നീടാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. ഫോണ്‍ നമ്പരില്‍ നടത്തിയ പരിശോധനയില്‍ കള്ളാറിലെ യുവാവാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, News, Kerala, Rajapuram, Police, Ambulance, Investigation, Hospital, Case, Top-Headlines, Kallar: Police and 108 ambulance was stuck for hours by giving fake phone call. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia