Jifri Thangal | 'മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്നമില്ല'; കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രശ്നമാകും മുന്‍പ് സംസ്ഥാന സര്‍കാര്‍ നല്ല രീതിയില്‍ ഇടപെട്ടുവെന്ന് സയ്യിദ് ജിഫ്രി തങ്ങള്‍
Oct 31, 2023, 19:57 IST
കാസര്‍കോട്: (KasargodVartha) കളമശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രശ്നമാകും മുന്‍പ് സംസ്ഥാന സര്‍കാര്‍ നല്ല രീതിയില്‍ ഇടപെട്ടുവെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. സ്ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി.
കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന അവസ്ഥയാണ് ചില മാധ്യമങ്ങളടക്കം നടത്തിയത്. എന്നാല്‍ വര്‍ഗീയ പ്രശ്നമാകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടുവെന്നും പ്രതി നേരിട്ടെത്തി സത്യാവസ്ഥ പുറത്തുപറഞ്ഞത് നേട്ടമായെന്നും അദ്ദേഹം കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്നമില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ജിഫ്രി തങ്ങള്‍ പ്രതികരിച്ചു.
Keywords: Kalamassery, Malayalam News, Jifri Thangal, Samastha, Kerala News, Kasaragod News, Kalamassery Blast, Muslim League, Politics, Political News, Kalamassery blast: Sayyid Jifri Thangal says that state government intervened well before it become a communal problem.
< !- START disable copy paste -->