Bail Plea | വ്യാജരേഖ തട്ടിപ്പ് കേസിൽ പ്രതിയായ കെ വിദ്യ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകി; കേസ് 23ന് പരിഗണിക്കും
Jun 21, 2023, 17:29 IST
കാസര്‍കോട്: (www.kasargodvartha.com) വ്യാജരേഖ തട്ടിപ്പ് കേസിൽ പ്രതിയായ തൃക്കരിപ്പൂരിലെ കെ വിദ്യ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് 23ന് പരിഗണിക്കും. കേസ് അന്വേഷിക്കുന്ന നീലേശ്വരം പൊലീസിനോട് റിപോർട് നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അന്ന് കാസർകോട്ടെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
പിന്നാലെയാണ് ഇപ്പോൾ നീലേശ്വരത്തെ കേസിൽ ജാമ്യാപേക്ഷ തേടി കാസർകോട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയോളമായി വിദ്യ ഒളിവിലാണ്. വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും അങ്ങനെയൊരു രേഖവെച്ച് എവിടെയും ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സ്ത്രീയെന്ന പരിഗണന നൽകണമെന്നുമാണ് കാസര്‍കോട്ടെ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യ ബോധിപ്പിച്ചിട്ടുള്ളത്.
വിദ്യയ്ക്ക് വേണ്ടി കാഞ്ഞങ്ങാട്ടെ അഡ്വ. രജിതയാണ് ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുള്ളത്. കൊച്ചിയിലെ കേസിന് പിന്നാലെയാണ് വിദ്യ ഒളിവിൽ പോയത്. പിന്നാലെ കഴിഞ്ഞ വർഷം കരിന്തളം ഗവ. കോളജിൽ മഹാരാജാസിലെ വ്യാജ പ്രവൃത്തി പരിചയ സർടിഫികറ്റ് ഹാജരാക്കിയാണ് വിദ്യ ഗസ്റ്റ് ലക്ചറർ ജോലി നേടിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
കോളജ് അധികൃതരുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുക്കുകയും വിദ്യയുടെ തൃക്കരിപ്പൂരിലെ വീട് പരിശോധിക്കുകയും ചെയ്തിരുന്നു. കോളജിലെത്തി രേഖകൾ ശേഖരിക്കുകയും ചെയ്തു. മഹാരാജാസ് കോളജിൽ എത്തിയും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത മാസത്തേക്ക് മാറ്റിയിട്ടുണ്ട്.
Keywords: News, Kasaragod, Kerala, Thrikaripur, Maharajas College, Karinthalam, Case, Police, Investigation, Case, K Vidya Files Anticipatory Bail Plea.
< !- START disable copy paste -->