Investigation | 'കരിന്തളം കോളജിൽ കഴിഞ്ഞ മാസം നടന്ന അധ്യാപക അഭിമുഖത്തിലും കെ വിദ്യ വ്യാജ സർടിഫികറ്റുമായി എത്തി'; 5-ാം റാങ്ക് ലഭിച്ചതിനാൽ പടിക്ക് പുറത്തായി; കോളജിൽ പൊലീസ് പരിശോധനയ്ക്കെത്തി
Jun 9, 2023, 14:47 IST
കരിന്തളം: (www.kasargodvartha.com) കരിന്തളം ഗവ. കോളജിൽ കഴിഞ്ഞ മാസം നടന്ന അധ്യാപക അഭിമുഖത്തിലും തൃക്കരിപ്പൂർ സ്വദേശി കെ വിദ്യ വ്യാജ സർടിഫികറ്റുമായി എത്തിയതായി വിവരം പുറത്തുവന്നു. ഇന്റർവ്യൂവിൽ അഞ്ചാം റാങ്ക് ലഭിച്ചതിനാൽ ഇത്തവണ നിയമനം കിട്ടിയില്ല. കഴിഞ്ഞ തവണ വ്യാജ രേഖ ഹാജരാക്കി ജോലി നേടിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നീലേശ്വരം പൊലീസ് വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെ നീലേശ്വരം പൊലീസ് കേസിന്റെ അന്വേഷണത്തിനായി കോളജിൽ എത്തിയിട്ടുണ്ട്. രേഖകൾ പരിശോധിക്കുകയും പ്രിൻസിപൽ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒരു മാസം മുമ്പാണ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടന്നത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ടിഫികറ്റാണ് വിദ്യ കോളജിൽ നൽകിയതെന്നാണ് ആരോപണം.
2022 ജൂണ്‍ മുതല്‍ 2023 മാര്ച് വരെ നേരത്തെ വിദ്യ കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളജിൽ അധ്യാപക നിയമനത്തിന് പ്രവേശനം നേടാനായി വിദ്യ ഹാജരാക്കിയ സര്‍ടിഫികറ്റിൽ സംശയം തോന്നി അത് പ്രിൻസിപൽ മഹാരാജാസ് കോളജിലേക്ക് അയച്ചതോടെയാണ് വിദ്യയുടെ തട്ടിപ്പ് കഥകൾ ഒന്നൊന്നായി പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് പ്രിൻസിപലിന്റെ പരാതിയിൽ കേസെടുത്ത് അഗളി പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇതിനിടയിലാണ് കരിന്തളം കോളജിലും വിദ്യ വ്യാജ സർടിഫികറ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്ന് വ്യക്തമായത്. വിദ്യ നൽകിയ സർടിഫികറ്റ് മഹാരാജാസ് കോളജിൽ അയച്ച് ഇതിന്റെ ആധികാരികത പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചിരുന്നു. ഇതോടെയാണ് കോളജ് പ്രിൻസിപൽ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തത്. ഇതിന്റെ തുടർ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
Keywords: News, Kerala, Thrikaripur, Maharajas College, Karinthalam, Fake Certificate, Police, Case, Investigation, Complaint, K Vidya came with fake certificate in teachers' interview held at Karinthalam College last month.
< !- START disable copy paste -->