ജ്യോതിഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
Feb 14, 2015, 23:18 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) കാസര്‍കോട് എംജി റോഡിലെ ജെ.ജെ ബെഡ്‌സെന്ററിലെ ജീവനക്കാരന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) കാപ്പ നിയമപ്രകാരം കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തു. സൈനുല്‍ ആബിദ് വധക്കേസില്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജ്യോതിഷിനെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സബ് ജയിലില്‍ വെച്ച് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. www.kasargodvartha.com
കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ ആറ് മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. രണ്ട് കൊലക്കേസ്, ഒരു വധശ്രമക്കേസ്, മതവിദ്വേഷം വളര്‍ത്തിയ കേസ്, തുടങ്ങി ഏഴോളം കേസുകളില്‍ പ്രതിയായ ജ്യോതിഷാണ് സൈനുല്‍ ആബിദിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജ്യോതിഷ് ഉള്‍പെടെ ഏതാണ്ട് എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. www.kasargodvartha.com
കേസിലെ ഗൂഢാലോചനയില്‍ ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നാണ് സൂചന. പോലീസ് റിപോര്‍ട്ട് പരിഗണിച്ചാണ് കലക്ടര്‍ ജ്യോതിഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ജ്യോതിഷിനെ നേരത്തെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സൈനുല്‍ ആബിദ്. www.kasargodvartha.com
കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ ആറ് മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. രണ്ട് കൊലക്കേസ്, ഒരു വധശ്രമക്കേസ്, മതവിദ്വേഷം വളര്‍ത്തിയ കേസ്, തുടങ്ങി ഏഴോളം കേസുകളില്‍ പ്രതിയായ ജ്യോതിഷാണ് സൈനുല്‍ ആബിദിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജ്യോതിഷ് ഉള്‍പെടെ ഏതാണ്ട് എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. www.kasargodvartha.com
Keywords : Kasaragod, Kerala, Arrest, Murder-case, Accuse, Police, Custody, Jail, District Collector, Jyothish, Sainul Abid, Jyothish arrested under Kaapa act.