Joint Council | പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതോടെ കേരളത്തിൽ സിവിൽ സർവീസ് തകർച്ചയുടെ വക്കിലെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജെനറൽ സെക്രടറി ജയശ്ചന്ദ്രൻ കല്ലിംഗൽ
Oct 31, 2023, 20:17 IST
കാസർകോട്: (KasargodVartha) പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതോടെ സിവിൽ സർവീസ് തകർച്ചയുടെ വക്കിലെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജെനറൽ സെക്രടറി ജയശ്ചന്ദ്രൻ കല്ലിംഗൽ കാസർകോട് വാർത്തയോട് പറഞ്ഞു. എല്ലാ രീതിയിലും സർകാർ ഉദ്യോഗസ്ഥർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജോയിന്റ് കൗൺസിൽ നടത്തുന്ന സിവിൽ സംരക്ഷണ ജാഥ മുഴുവൻ ഉദ്യോഗസ്ഥരും വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് 2016ൽ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യമാണ്. രണ്ടാം പിണറായി സർകാർ വന്ന് ഏഴ് വർഷം പിന്നിട്ടിട്ടും പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാത്തത് കൊണ്ടാണ് സിപിഐ കൂടി ചേർന്ന സർകാരിനെതിരെ സിപിഐയെ പിന്തുണക്കുന്ന ഉദ്യോഗസ്ഥ സംഘടനയായ ജോയിന്റ് കൗൺസിലിന് സമര രംഗത്തേക്ക് ഇറങ്ങിവന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നവംബർ ഒന്ന് മുതൽ ഡിസംബർ ഏഴ് വരെ കാൽനട ജാഥയായാണ് തങ്ങൾ സമരവുമായി മുന്നോട്ട് പോകുന്നത്. സർകാർ ഉദ്യോഗസ്ഥരുടെ അഴിമതി ഇല്ലാതാക്കണമെന്ന കാര്യത്തിൽ എല്ലാ ഉദ്യോഗസ്ഥ സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെയും സർകാരിന്റെയും പങ്കാളിത്തത്തോടെയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഉദ്യോഗസ്ഥ അഴിമതികൾ ഇല്ലാതാക്കാൻ കഴിയുകയുള്ളൂ.
സർകാർ തലത്തിലുള്ള അഴിമതികളും ഇതോടൊപ്പം ഇല്ലാതാക്കാൻ കഴിയണം. സിവിൽ സർവീസ് അഴിമതിയെക്കാൾ ഏറ്റവും കൂടുതൽ അഴിമതികൾ ഉണ്ടാകുന്നത് ഭരണ തലത്തിലാണ്. പങ്കാളിത്ത പെൻഷന്റെ കോടിക്കണക്കിന് രൂപ മുതലാളിത്ത കോർപറേറ്റുകളുടെ കൈകളിലേക്കാണ് ഒഴുകിയെത്തുന്നത്. തെറ്റായ കണക്കുകളാണ് സർകാർ ഉദ്യോഗസ്ഥരുടെ ശമ്പള കാര്യത്തെ കുറിച്ച് എപ്പോഴും പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ പങ്കാളിത്ത പെൻഷൻ വന്നതോട് കൂടി ഉദ്യോഗസ്ഥർ ഏതാണ്ട് പട്ടിണിയുടെ വക്കിലേക്കാണ് നീങ്ങുന്നത്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപെട്ട വിരമിച്ച സർകാർ ഉദ്യോഗസ്ഥന് 800 - 1000 രൂപയ്ക്ക് ഇടയിലുള്ള പെൻഷനാണ് ലഭിക്കുന്നത്. സർകാരിന്റെ മറ്റ് പെൻഷനുകൾ പോലും 1600 രൂപയാണ്. പങ്കാളിത്ത പെൻഷനിലേക്കും വായ്പ, കുട്ടികളുടെ പഠന ചിലവ്, കുടുംബ ചിലവ് എന്നിവയൊക്കെ നിർവഹിച്ച് കഴിയുമ്പോൾ മറ്റുള്ളവരോട് കടം വാങ്ങേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. വലതുപക്ഷ സർകാരുകൾ അധികാരത്തിലുള്ള ഛത്തീസ്ഗഡ്, രാജസ്താൻ പോലുള്ള സർകാരുകൾ പോലും പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാസ്റ്റിറ്റ്യൂടറി പെൻഷനിലേക്ക് മാറുമ്പോൾ എല്ലാ കാലത്തും ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നില കൊണ്ടിരുന്ന ഇടതുപക്ഷം നേതൃത്വം നൽകുന്ന കേരളത്തിലെ സർകാർ പങ്കാളിത്ത പെൻഷൻ ഒഴിവാകാതിരിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാന്നെനും അദ്ദേഹം തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സർകാരിനെതിരെയുള്ള ഇത്തരമൊരു സമരം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അനിവാര്യമായ പോരാട്ടമാണ് ജോയിന്റ് കൗൺസിൽ നടത്തുന്നതെന്നും ഇടതുപക്ഷ സംഘടനയുടെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാനാണ് തങ്ങൾ സമരവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സർകാരിന്റെ വരുമാനത്തിന്റെ 90 ശതമാനവും ഉപയോഗിക്കുന്നത് സർകാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണെന്ന പ്രചാരണം ശരിയല്ല. വെറും 56 ശതമാനം വരുമാനം മാത്രമാണ് ഇതിനായി ചിലവിടുന്നത്. എല്ലാ കാര്യങ്ങളും ജീവനക്കാരുടെ തലയിൽ വെച്ച് കെട്ടുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ല. കേന്ദ്ര സർകാർ മുഴുവൻ ഡി എ യും കൊടുത്ത് തീർത്ത സാഹചര്യമാണെങ്കിൽ ഇവിടെ അഞ്ച് ശതമാനം ഡി എ ഇപ്പോഴും കുടിശ്ശികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർകാരിന്റെ സാമ്പത്തിക സ്ഥിതിയെല്ലാം ജീവനക്കാർക്ക് അറിയാവുന്ന കാര്യമാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതും ആനുകൂല്യം നൽകുന്നതും മൂലമാണ് ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായതെന്ന് പറയാൻ കഴിയില്ല. കടബാധ്യതയും കേന്ദ്ര സർകാരിന്റെ തെറ്റായ നടപടികളും തന്നെയാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്. കേരളം ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ കാര്യങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വിസ്മരിക്കരുത്. സർകാരിന്റെ പദ്ധതി തുകയിൽ ചിലവിടുന്ന 70 ശതമാനം തുകയും സേവന രംഗത്താണ്. ഇതിന്റെ ഗുണം പൊതുജനങ്ങൾക്കാകെ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Joint Council, Pension, Malayalam News, Joint Council State General Secretary said that implementation of participation pension, civil service in Kerala is on verge of collapse