city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍, അധ്യാപക, ഹോംഗാര്‍ഡുമാരുടെ ഒഴിവ്

കാസര്‍കോട്: (www.kasargodvartha.com 30.06.2020) ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ രണ്ടിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എം.ബി.ബി.എസ് യോഗ്യതയുള്ള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0467-2203118.

അധ്യാപക ഒഴിവ്

മംഗല്‍പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണക്ക് (കന്നട മീഡിയം- രണ്ട് ഒഴിവ്), നാച്ച്യുറല്‍ സയന്‍സ് (കന്നഡ മീഡിയം-ഒരൊഴിവ്), അറമ്പിക്, ഉറുദു, കന്നഡ, യു പി എസ് എ അറബിക് എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ ഒന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഹോംഗാര്‍ഡുമാരുടെ ഒഴിവ്

ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വ്വീസുകളില്‍ നിന്നും  വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ ജുലായ് 30 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994231101.

പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍-3, ഐ ടി) ഒഴിവുണ്ട്. ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers.

കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍, അധ്യാപക, ഹോംഗാര്‍ഡുമാരുടെ ഒഴിവ്




Keywords: Kasaragod, Kerala, News, Job, Vacancy, Doctors, Teacher, Home-guard, Job vacancies in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia