Jobs | കാസര്‍കോട്ട് തപാല്‍ വകുപ്പില്‍ ജോലിക്ക് അവസരം; ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
Jul 10, 2023, 17:33 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമീഷന്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കളെയും ഡയറക്റ്റ് ഏജന്റായും, 65 വയസില്‍ താഴെ പ്രായമുള്ള കേന്ദ്ര- സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുന്നത്.
അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍കര്‍മാര്‍, കംപ്യൂടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തമാക്കുന്ന അപേക്ഷകള്‍ സ്വന്തം കൈപ്പടയില്‍ എഴുതി, രേഖകളുടെ കോപി, രണ്ട് പാസ്‌പോര്‍ട് സൈസ് ഫോടോ സഹിതം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, കാസര്‍കോട് ഡിവിഷന്‍, കാസര്‍കോട് - 671121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കേണ്ടതാണ്.
ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 20 ആണ്. ഇതിന് പുറമെ ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ത്ഥം വാക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും. ജൂലൈ 17 നു കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ്, ജൂലൈ 18 നു കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ്, ജൂലൈ 19 നു നീലേശ്വരം സബ് പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിലായിരിക്കും വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നത്. സമയം രാവിലെ 10 മണി മുതല്‍ നാല് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037449786 അല്ലെങ്കില്‍ 7012955041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Post Department, Jobs, Vacancies, Kerala News, Kasaragod News, Government Jobs in Kerala, Government Job, Job Opportunity in Kasaragod Post Department.
< !- START disable copy paste -->