ജിഷ വധക്കേസില്‍ ഗൂഡാലോചനകൂടി തെളിഞ്ഞു; ഭര്‍തൃസഹോദര ഭാര്യ ഒന്നാം പ്രതിയാകും
Nov 3, 2017, 19:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2017) മടിക്കൈ ജിഷ വധക്കേസില്‍ ഗൂഡാലോചനാകുറ്റം കൂടി തെളിഞ്ഞതോടെ ഭര്‍തൃസഹോദരഭാര്യ ഒന്നാംപ്രതിയാകും. ഭര്‍തൃസഹോദരനെയും ഭാര്യയെയും സ്വമേധയാ പ്രതികളാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജിഷയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ശ്രീലേഖ ഒന്നാം പ്രതിയാകും. നേരത്തേ അറസ്റ്റിലായ പ്രതി മദന്‍മാലിക് രണ്ടാംപ്രതിയും ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍ മൂന്നാം പ്രതിയുമാകും. ഇവര്‍ക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കൊലക്ക് പ്രോത്സാഹനം നല്‍കല്‍, ഒളിവില്‍ കഴിയാന്‍ സഹായം നല്‍കല്‍ എന്നീ വകുപ്പുകളാണ് ചുമത്തുക.
മടിക്കൈ അടുക്കത്ത്പറമ്പിലെ ഗള്‍ഫുകാരനായിരുന്ന രാജേന്ദ്രന്റെ ഭാര്യ എളേരിത്തട്ട് സ്വദേശിനി ജിഷ 2012 ഫെബ്രുവരി 19ന് രാത്രി 8 മണിയോടെയാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ വീട്ടുവേലക്കാരന്‍ ഒറീസ കട്ടക്ക് സ്വദേശി മദനന്‍ എന്ന മധു (23)വിനെ സംഭവത്തിന് പിറ്റേ ദിവസം കൊല നടന്ന വീടിന്റെ ടെറസില്‍ നിന്നുമാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ മദന്‍മാലികിനെ രണ്ടുമാസം മുമ്പ് കോടതിയില്‍ ഹാജരാകുന്നതിന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്‍ മാലിക് ഇപ്പോള്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.
ജിഷയുടെ കൊലപാതകത്തില്‍ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റിയും ജിഷയുടെ പിതാവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് വീണ്ടും ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തില്‍ മദന്‍ മാലികിന് മാത്രമാണ് ബന്ധമുള്ളതെന്നായിരുന്നു വീണ്ടും പോലീസിന്റെ കണ്ടെത്തല്‍. പിന്നീട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിട്ടു. ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസിന്റെ അന്വേഷണം ശരിവെക്കുകയായിരുന്നു.
പിന്നീട് കേസ് വിചാരണക്ക് വന്നപ്പോള്‍ തുടക്കത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം അബ്ദുല്‍ സത്താര്‍ ചന്ദ്രനെയും ലേഖയെയും പ്രതിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. എന്നാല്‍ വിചാരണ പുരോഗമിച്ചതോടെയാണ് ഗവ. പ്ലീഡറുടെ ആവശ്യം ന്യായമാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇരുവരെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ണായകമായ ഉത്തരവ് നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നിരപരാധിയാണെന്ന് വിധിയെഴുതിയ രണ്ടുപേരെ പ്രതിയാണെന്ന് കണ്ടെത്തിയതോടെ ആദ്യം അന്വേഷണത്തിന് നേതൃത്വം കൊടുത്ത സംഘത്തലവന്മാര്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്.
Related News:
ജിഷ വധം: ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാന്‍ കോടതി ഉത്തരവ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Murder-case, Jisha murder; husband's brother's wife recorded as Main accused