city-gold-ad-for-blogger

ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24/12/2015) ഗള്‍ഫുകാരനായ നീലേശ്വരം അടുക്കത്തുപറമ്പിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ (24) യെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടിട്ടും കൊലപാതകത്തിലെ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല. ഈ സാഹചര്യത്തില്‍ ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ട് പിതാവ് നര്‍ക്കിലക്കാട് കോട്ടമലയിലെ പി കെ കുഞ്ഞികൃഷ്ണന്‍ നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

ശരിയായ ദിശയിലല്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണമെന്നും മറ്റേതെങ്കിലും ഉന്നത ഏജന്‍സിയെ അന്വേഷണമേല്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 2012 ഫെബ്രുവരി 19ന് രാത്രി 8.30 മണിയോടെയാണ് ജിഷ ഭര്‍തൃവീട്ടിലെ അടുക്കളയില്‍ അടുക്കളയില്‍ പപ്പടം കാച്ചുന്നതിനിടെ ജോലിക്കാരന്‍ ഒഡീഷ ജൂഡ്പൂര്‍ ഹസ്താദറിലെ തുഷാര്‍ സേന്‍ മാലിക് എന്ന മദന്‍മാലിക്കിന്റെ (24) കുത്തേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് മദന്‍മാലികിനെ അറസ്റ്റ് ചെയ്തിരുന്നു. മോഷണശ്രമം നടത്തിയ മദന്‍മാലിക് ഇതിന് തടസം നിന്ന ജിഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. നേരത്തെ നീലേശ്വരം സി ഐ സി കെ സുനില്‍കുമാര്‍ ഇതുസംബന്ധിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജിഷയുടെ  കൊലപാതകത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മോഷണത്തിന്റെ പേരിലല്ല  കൊലയെന്നും മറ്റെന്തെങ്കിലും കാരണമായിരിക്കാമെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചെങ്കിലും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ജിഷയുടെ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത് എന്തുകാരണത്താലാണെന്ന  സംശയമാണ് പിതാവ് ഇപ്പോഴും പ്രകടിപ്പിക്കുന്നത്.
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

Keywords: Kanhangad, Murder-case, Kasaragod, Kerala, Jisha murder case: Father approaches court
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia