ജ്വല്ലറിയിലെ കവര്‍ച്ച; കയ്യുറ കിട്ടി, സ്വര്‍ണം കവര്‍ന്നത് അഞ്ച് ലിവറുള്ള ലോക്കര്‍ പൊട്ടിച്ച്; മുമ്പ് കവര്‍ച്ച നടത്തിയവരെയും സംശയം
Apr 20, 2017, 13:10 IST
ബന്തടുക്ക: (www.kasargodvartha.com 20.04.2017) ബന്തടുക്ക സുമംഗലി ജ്വല്ലറിയിലെ കവര്‍ച്ച കേസില്‍ പോലീസിന് നിര്‍ണായക തുമ്പ് ലഭിച്ചതായും വിവരം. മുമ്പ് ഇതേ ജ്വല്ലറിയുടെ കുണ്ടംകുഴിയിലെ ഷോറൂമില്‍ കവര്‍ച്ച നടത്തിയ സംഘം ജാമ്യത്തിലിറങ്ങിയതായും ഇവരെ ബന്തടുക്കയിലെ ജ്വല്ലറി കവര്‍ച്ചയുമായി സംശയമുണ്ടെന്നും പോലീസ് സൂചിപ്പിക്കുന്നു.
കവര്‍ച്ച നടന്ന ജ്വല്ലറിക്കകത്തു നിന്നും ഒരു കയ്യുറ കിട്ടിയിട്ടുണ്ട്. ഏതാനും വിരലടയാളവും ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. ബന്തടുക്ക ടൗണിലെ കുറ്റിക്കോല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഇതേ ജ്വല്ലറിക്ക് കുറ്റിക്കോലിലും ഷോറൂമുണ്ട്.
ജ്വല്ലറിയുടെ പുറകു വശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാര്‍ പിന്നീട് ഇതുവഴി ചുമരില്‍ തുരന്നാണ് അകത്ത് കടന്നത്. അഞ്ച് ലിവറുള്ള ലോക്കര്‍ വളച്ചാണ് ലോക്കര്‍ തുറന്നത്. ഉറപ്പുള്ള ഏതെങ്കിലും ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കാം ലോക്കര്‍ പൊളിച്ചത്.
ലോക്കറിനകത്തെ അറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും വെച്ച ട്രേകള്‍ സ്വര്‍ണം എടുത്ത ശേഷം ജ്വല്ലറിക്കകത്ത് തന്നെ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജ്വല്ലറിയില്‍ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡ് വരെ പോയ ശേഷം തിരിച്ച് വരികയായിരുന്നു.
മോഷ്‌ടാക്കള്‍ വാഹനത്തിലായിരിക്കാം രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു. സ്ഥലത്തുള്ള സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്. കവര്‍ച്ച നടന്ന വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡിവൈഎസ്പി എം വി സുകുമാരന്‍, ആദൂര്‍ സിഐ സിബി തോമസ് എന്നിവര്‍ ജ്വല്ലറിയിലെത്തി അന്വേഷണം നടത്തി.
ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ജില്ലാ നേതാവ് കൂടിയാണ് സുമംഗലി ജ്വല്ലറി ഉടമ അശോകന്‍. കവര്‍ച്ച കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും നഷ്ടപ്പെട്ട ആഭരണരണങ്ങള്‍ കണ്ടെത്താന്‍ സത്വരമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുള്‍ കരീം സിറ്റിഗോള്‍ഡും ട്രഷറര്‍ കബീര്‍ നവരത്‌നയും ആവശ്യപ്പെട്ടു.
Related News:
ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bandaduka, Gold, Silver, Case, Police, Investigation, Locker, Wall, Weapon, Silver, Bus stand, CCTV, Jewellery robbery; Police investigation started.