city-gold-ad-for-blogger

ജ്വല്ലറി കവര്‍ച്ച; സി സി ടി വി ക്യാമറയില്‍ കുടുങ്ങിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 26/04/2017) ബന്തടുക്ക സുമംഗലി ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും നാലുകിലോ വെള്ളിയും കൊള്ളയടിച്ച സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് ജില്ലയില്‍ മാത്രമല്ല ജില്ലക്കുപുറത്തും അന്വേഷണം നടത്തുന്നുണ്ട്.

കവര്‍ച്ചക്കുമുമ്പും ശേഷവും ബന്തടുക്ക ടൗണില്‍ വന്ന വാഹനങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സിസിടിവി ക്യാമറയില്‍ കുടുങ്ങിയവാഹനങ്ങളില്‍ ഒരു കാറും ബൈക്കും സംശയങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്.

ജ്വല്ലറി കവര്‍ച്ച; സി സി ടി വി ക്യാമറയില്‍ കുടുങ്ങിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഇതില്‍ ഒരു വാഹനം കവര്‍ച്ചക്കാര്‍ സഞ്ചരിച്ചതാകാമെന്നാണ് കരുതുന്നത്. കവര്‍ച്ച നടന്ന ജ്വല്ലറിയില്‍ നിന്നും പതിനഞ്ചോളം വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ചതാണെന്ന് സംശയിക്കുന്ന കയ്യുറകളും ലഭിച്ചിട്ടുണ്ട്.

ബന്തടുക്ക മുതല്‍ പൊയിനാച്ചിവരെയുള്ള ആറോളം സിസിടിവി ക്യാമറകള്‍ പോലീസ് വിശദമായി പരിശോധിച്ചു. എവിടെയും കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതായി കാണുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Vehicles, Investigation, Gold, Bandaduka, Car, Bike, Police, Robbery, CCTV, Silver, Jewellery robbery; Enquiry focuses on vehicles.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia