Jesna Case | അവസാനശ്രമവും പരാജയം; ജെസ്‌ന തിരോധാനക്കേസിന്റെ സിബിഐ അന്വേഷണം അവസാനിപ്പിച്ചു; ക്ലോഷര്‍ റിപോര്‍ട് സമര്‍പിച്ചു
Jan 3, 2024, 08:35 IST
തിരുവനന്തപുരം: (KasargodVartha) ജെസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു. അവസാനശ്രമവും പരാജയപ്പെട്ടതോടെ നീണ്ട മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ജെസ്‌നയെ കണ്ടെത്താനായില്ലെന്ന ക്ലോഷര്‍ റിപോര്‍ട് കോടതിയില്‍ സമര്‍പിച്ചു. കൊച്ചിയിലെ സി ബി ഐ കോടതിയിലാണ് റിപോര്‍ട് സമര്‍പിച്ചത്. സി ബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിലപാട് നിര്‍ണായകമാവും.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജെസ്‌നയെ കാണാതായത്. എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജെസ്ന മരിയ ജെയിംസ് എവിടെയെന്നതില്‍ വര്‍ഷങ്ങളായി ദുരൂഹത തുടരുകയാണ്. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ നിഗമനം തള്ളിയാണ് സി ബി ഐ അന്വേഷണം നടത്തിയത്.
2018 മാര്‍ച് 22നാണ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോകല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് ജെസ്നയുടെ സഹോദരനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈകോടതി വാദം കേള്‍ക്കുകയും സി ബി ഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സി ബി ഐ കേസ് അന്വേഷണം ഏറ്റെടുത്തത്.
കേസില്‍ രണ്ടുപേരെ സി ബി ഐ നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു. പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സി ബി ഐക്ക് വിട്ടത്.
Keywords: News, Kerala, Kerala-News, Top-Headlines, Police-News, Jesna Maria James, Missing Case, CBI, Closure Report, Submitted, Court, Investigation, Thiruvananthapuram News, Police, Crime Bracnch, Jesna Maria James Missing Case; CBI Closure Report Submitted in Court.