Jaundice | വേനൽ കനത്തതോടെ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു! ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Mar 10, 2024, 16:37 IST
കാസർകോട്: (KasargodVartha) വേനൽ കനത്തതോടെ കാസർകോട്ട് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. പ്രായമായവർക്ക് പിടിപെടുന്ന മഞ്ഞപ്പിത്തം കരളിലേക്ക് കൂടി വ്യാപിക്കുന്നത് അവരുടെ ജീവന് തന്നെ ഭീഷണി ഉയർത്തുന്നു. കുട്ടികളിലെയും മഞ്ഞപ്പിത്തം വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. മൊഗ്രാലിൽ ഒരു മാസത്തിനിടെ പത്തോളം വീടുകളിൽ മഞ്ഞപ്പിത്തം രോഗം റിപോർട് ചെയ്തിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വേനൽ കനക്കുന്ന സാഹചര്യത്തിൽ ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മഞ്ഞപ്പിത്തം സാധാരണയായി ഏഴ് മുതൽ 10 ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കും, എന്നാൽ അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് പ്രധാനമാണ്. മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ മരുന്നുകളിലൂടെ എളുപ്പം ഭേദമാക്കാനാകുമെങ്കിലും പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. മഞ്ഞപ്പിത്തം കരളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനാൽ ജാഗ്രത പ്രധാനമാണ്.
ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ കാണിക്കാൻ 15–50 ദിവസമെടുക്കും. രോഗലക്ഷണങ്ങൾ ഉണ്ടാകും മുമ്പ് തന്നെ മറ്റുള്ളവരിലേക്കു പകരുകയും ചെയ്തേക്കാം. എത്രയും വേഗം ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. ഇവയിൽ, ഹെപറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ വൈറസുകൾ സാധാരണയായി മലിനമായ ജലത്തിൻ്റെ ഉപഭോഗത്തിലൂടെയാണ് ഉണ്ടാകുന്നത്. വേനൽക്കാലത്ത് വെള്ളം മലിനമാകാനും ആളുകൾ അറിയാതെയോ അശ്രദ്ധമായോ മലിനമായ വെള്ളം കുടിക്കാനും സാധ്യതയുണ്ട്. ഇത് ഈ സീസണിൽ മഞ്ഞപ്പിത്തത്തിൻ്റെ സാധ്യത വർധിപ്പിക്കുന്നു.
പനി, ക്ഷീണം, ഛർദി, മൂത്രത്തിനു മഞ്ഞനിറം, ഭക്ഷണത്തിനു രുചിയില്ലായ്മ എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം വരുമ്പോൾ ചർമത്തിൻ്റെയും കണ്ണുകളുടെയും നിറം മഞ്ഞനിറമാകും.
ഇതുകൂടാതെ, വയറ്റിൽ വേദനയും വീക്കവും ഉണ്ടാകാം. ചിലർക്ക് മലത്തിലും രക്തം വരാറുണ്ട്.
വിശപ്പ് കുറയുന്നതും ഈ രോഗത്തിന്റെ ലക്ഷണമാകാം. മഞ്ഞപ്പിത്തം പടരുന്നതിനുള്ള സാഹചര്യങ്ങൾ പരാമാവധി ഒഴിവാക്കുക എന്നതാണ് ഈ ചൂടുകാലത്തു പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
* ഭക്ഷണം അടച്ചു സൂക്ഷിക്കുക. ശുദ്ധവും തിളപ്പിച്ചാറിയതുമായ വെള്ളം മാത്രം കുടിക്കുക.
* ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശൗചാലയത്തിൽ പോയ ശേഷവും സോപ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.
* ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകണം
* പച്ചക്കറികളില്‍ ഉപയോഗിക്കുന്ന വളത്തിലൂടെ എ, ഇ വൈറസുകള്‍ ശരീരത്തു കടക്കാം.എന്നുള്ളതിനാൽ അവ ശുദ്ധജലത്തില്‍ വൃത്തിയായി കഴുകി ഉപയോഗിക്കുക.
* തണുത്ത ആഹാരസാധനങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
* രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അടുത്ത ബന്ധുക്കളുടെ പരിശോധിച്ച രക്തം സ്വീകരിക്കുന്നതാണ് നല്ലത്.
* ടൂത്ത്ബ്രഷ്, ഷേവിംഗ് ഉപകരണങ്ങള്‍ എന്നിവയിലൂടെയും ഹെപറ്റൈറ്റിസ് ബി, സി ഇവ പകരാം.
* അണുവിമുക്തമാക്കാത്ത സൂചികൊണ്ട് കുത്തിവയ്പ്പ് എടുക്കരുത്.
* മഞ്ഞപ്പിത്തം വന്നവര്‍ക്ക് വിശ്രമമാണ് ആവശ്യം.
* വൃത്തിഹീനമായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
* തെരുവ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
* നിങ്ങളുടെ വീട്ടിലേക്ക് വെള്ളം എത്തിക്കുന്ന പൈപുകളും ടാങ്കുകളും കൃത്യമായി പരിപാലിക്കുകയും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
* യാത്രയിൽ കുപ്പിവെള്ളം മാത്രം കുടിക്കുക.
Keywords: Jaundice, Malayalam News, News, Top-Headlines, Kasargod, Kasaragod-New, Kerala, Kerala-News, Health-News, Lifestyle-News, Jaundice More Common In Summer; How Can We Prevent It?. < !- START disable copy paste -->