city-gold-ad-for-blogger

കുടുംബശ്രീ പങ്കാളിത്തത്തോടെ പഞ്ചായത്ത് ജനസേവനകേന്ദ്രം വരുന്നു

കാസര്‍കോട്: www.kasarrgodvartha.com 06/03/2015) വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇനി ആശ്വസിക്കാം.  പഞ്ചായത്ത് നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നതിനും ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കി ജനങ്ങളെ സഹായിക്കാനും  പഞ്ചായത്തുകളില്‍ ജനസേവനകേന്ദ്രം ഉടന്‍ വരുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് കുടംബശ്രീയുമായി സഹകരിച്ചാണ്  ഈ നവീന സംരംഭം ആരംഭിക്കുന്നത്.  പഞ്ചായത്തില്‍ നിലവിലുളള  ഫ്രണ്ട് ഓഫീസ് സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും വേണ്ടിയാണ്  കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍  പഞ്ചായത്തുകളില്‍ ജനസേവനകേന്ദ്രം നിലവില്‍ വരുന്നത്.

പഞ്ചായത്ത് നല്‍കുന്ന വിവിധ സേവനങ്ങളെ ക്കുറിച്ച് അറിവ് നല്‍കുക, ഫോറങ്ങളുടെ വില്‍പ്പന, പൂരിപ്പിക്കല്‍, സ്റ്റാമ്പ് വില്‍പ്പന, ഫോട്ടോസ്റ്റാറ്റ്, ഇന്റര്‍നെറ്റ്, ഫാക്‌സ്, ഡിടിപി എന്നീ സൗകര്യങ്ങള്‍ പഞ്ചായത്തിലെത്തുന്നവര്‍ക്ക് ലഭ്യമാക്കുക  തുടങ്ങിയവയായിരിക്കും  പ്രധാനമായും ജനസേവന കേന്ദ്രങ്ങള്‍ നല്‍കുന്ന  സേവനങ്ങള്‍. അഞ്ചുപേരടങ്ങിയ കുടുംബശ്രീ അംഗങ്ങളായിരിക്കും ജനസേവനകേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

പഞ്ചായത്ത്  ഭരണസമിതിയുടെ  മേല്‍നോട്ടത്തിലാണ് ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.  ജനസേവന കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലസൗകര്യങ്ങള്‍, വൈദ്യുതി, ശുദ്ധജലം എന്നിവ അതാത് പഞ്ചായത്തുകള്‍ ലഭ്യമാക്കും. എന്നാല്‍ ജനസേവനകേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുളള  പരിശീലനം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കില നല്‍കും.  18നും 45നും മദ്ധ്യേ പ്രായമുളള എസ്എസ്എല്‍സി പാസ്സായ അഞ്ച് കുടുംബശ്രീ അംഗങ്ങളെയാണ് ജനസേവനകേന്ദ്രത്തില്‍ നിയമിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരും ഡിസിഎ പാസ്സായവരുമായിരിക്കണം.  ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം അഞ്ച് വര്‍ഷം കൂടുമ്പോള്‍ പുനപരിശോധിക്കാന്‍ അതത് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കും. എന്നാല്‍ ഈ യൂണിറ്റിന് ഏകീകൃത രൂപം നല്‍കുന്നത് കുടുംബശ്രീ തന്നെയായിരിക്കും.

കുടുംബശ്രീ പങ്കാളിത്തത്തോടെ പഞ്ചായത്ത് ജനസേവനകേന്ദ്രം വരുന്നു ഗ്രാമസഭകളുടെ സംഘാടനത്തിനും  വാര്‍ഡുകളില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വാര്‍ഡ്തലത്തില്‍ സേവാഗ്രാമം ഉടന്‍ ആരംഭിക്കും.  വാര്‍ഡിന്റെ പ്രധാന സ്ഥിതിവിവരക്കണക്കുകള്‍, ഭൂപടങ്ങള്‍ എന്നിവ തയ്യാറാക്കുക, ഗ്രാമസഭാ പ്രവര്‍ത്തനം, വാര്‍ഡ് വികസന സമിതി പ്രവര്‍ത്തനം തുടങ്ങിയവയ്ക്ക്  നേതൃത്വം നല്‍കുക, നികുതി പിരിവിന് സഹായിക്കുക എന്നിവയാണ് സേവാഗ്രാമിന്റെ പ്രധാന ചുമതല. സേവാഗ്രാമിന്റെ പ്രവ്ര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍  പിടിക്കാന്‍ സേവാഗ്രാം ഫെസിലിറ്റേറ്ററായി ഒരു കുടുംബശ്രീ പ്രവര്‍ത്തകയെയും നിയോഗിക്കും.

ആഴ്ചയില്‍ അഞ്ച് ദിവസം വൈകുന്നേരം  മൂന്ന് മണി മുതല്‍ ഏഴ് മണിവരെയാണ് സേവാഗ്രാം ഫെസിലിറ്റേറ്ററുടെ ജോലി.  ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ജനസവേനകേന്ദ്രവും  വാര്‍ഡ് തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വിവരം നല്‍കാന്‍ സേവാഗ്രാം പദ്ധതിയും വരുന്നതോടെ നാടിന്റെ മുഖച്ഛായ തന്നെ മാറും.


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia