ജമാഅത്ത് പ്രസിഡണ്ടിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
Oct 6, 2018, 10:55 IST
കുമ്പള: (www.kasargodvartha.com 06.10.2018) തോട്ടത്തില്‍ പുല്ലരിയാനെന്ന് പറഞ്ഞു പോയ ജമാഅത്ത് പ്രസിഡണ്ടിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് യു.പി സ്‌കൂളിന് സമീപത്തെ മൂസ പള്ളത്തിമാറിനെ (75) യാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച വൈകിട്ടോടെ ചായ കുടിച്ച ശേഷം ശേഷം തോട്ടത്തില്‍ പുല്ലരിയാനെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ കുളത്തില്‍ ചെരിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തില്‍ പരിക്കുകളുള്ളതായാണ് പറയുന്നത്. ഇതാണ് സംശയത്തിനിടവരുത്തിയിരിക്കുന്നത്. നേരത്തെ മൂസയ്‌ക്കെതിരെ വധഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഹവ്വമ്മയാണ് ഭാര്യ. ജലീല്‍, സലാം, നസീമ, ഫൗസിയ, ഷഹനാസ്, സഫിയ എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Deadbody, Postmortem, Jamaath President found dead in pond
< !- START disable copy paste -->