കാസര്‍കോടിന്റെ ജലപ്രതിസന്ധി നേരിട്ടറിഞ്ഞ് കേന്ദ്ര പ്രതിനിധി ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി; ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം പരമപ്രധാനമെന്ന് ഇന്ദു സി നായര്‍
Jul 12, 2019, 20:59 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2019) ജില്ല നേരിടുന്ന ജലപ്രതിസന്ധി നേരിട്ടറിയാനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുതിനുമായി ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധിയും വാണിജ്യ മന്ത്രാലയത്തിലെ ആസിയാന്‍ ഫോറിന്‍ ട്രേഡ് ഡയറക്ടറുമായ ഇന്ദു. സി. നായര്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി സംവദിച്ചു. ജില്ലയില്‍ ജലശക്തി അഭിയാന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബ്ലോക്കിലെ ജലപ്രതിസന്ധി മനസ്സിലാക്കി പരിഹാരക്രിയകള്‍ ആരംഭിച്ചിരുന്നെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത വിവിധ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതായി അദ്ദേഹം വിശദമാക്കി.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ ബ്ലോക്കില്‍ നടത്തി വരുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രപ്രതിനിധിയോട് വിശദീകരിച്ചു. കിണര്‍ റീച്ചാര്‍ജിനായി വിവിധ വകുപ്പുകള്‍ വ്യത്യസ്ഥമായ രീതികള്‍ പിന്തുടരുന്നതായി കണ്ടുവരുന്നെന്നും അതിന് ഏകീകൃതമായ ഡിസൈന്‍ രൂപപ്പെടുത്തുന്നത് അത്യാവശ്യമാണെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. മണ്‍സൂണ്‍ അവസാനിക്കുമ്പോള്‍ തന്നെ വറ്റിവരളുന്ന മധുവാഹിനിപ്പുഴയില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിനേക്കാളും ചെറിയ സ്റ്റോപ്പ് ഡാമുകള്‍ നിര്‍മ്മിക്കുന്നത് അഭികാമ്യമായിരുക്കുമെന്ന് ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെങ്കളയില്‍ ഉയര്‍ന്ന പാറ പ്രദേശങ്ങളിലെ കോളനികളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പാറകള്‍ കുഴിച്ച് ജലസംഭരണി നിര്‍മ്മിച്ചാല്‍ കിണറുകളില്‍ വെള്ളം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേന്ദ്രപ്രതിനിധിയെ അനുഗമിക്കുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റും കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിലെ ശാസ്ത്രജ്ഞയുമായ വി. ആര്‍ റാണി സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 2018 ഓഗസ്റ്റിലെ പ്രളയത്തില്‍ വയനാട്, മലപ്പുറം എന്നിവടങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചല്‍ സംഭവിച്ചത് അശാസ്ത്രീയമായ ഡാമുകള്‍ നിര്‍മ്മിച്ചത് മൂലമാണെന്നും ജലസംരക്ഷണ പ്രവൃത്തികളില്‍ വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും റാണി പറഞ്ഞു.
ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന രണ്ടാമത്തെ കേന്ദ്ര പ്രതിനിധിയാണ് ഇന്ദു സി നായര്‍. കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിനിധി അശോക് കുമാര്‍ സിങ് ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് ജലക്ഷാമം രൂക്ഷമായ 255 ജില്ലകളിലാണ് ജലശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ നിന്ന് കാസര്‍കോട്, പാലക്കാട് ജില്ലകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍ എസ് സനൂപ്, എഡിസി(ജനറല്‍) ബെവിന്‍ ജോ വര്‍ഗീസ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ പ്രദീപന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ആനന്ദന്‍, ജനപ്രതിനിധികള്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എസ് ബിനീഷ് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം പരമപ്രധാനം: ഇന്ദു സി നായര്‍
കാസര്‍കോട്: ജില്ല നേരിടുന്ന ജലപ്രതിസന്ധി മറികടക്കുന്നതിനായുള്ള ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകളോടൊപ്പം ആത്മാര്‍ത്ഥമായ ജനപങ്കാളിത്തം കൂടി പരമപ്രധാനമാണെന്ന് ജലശക്തി അഭിയാന്‍ കേന്ദ്ര പ്രതിനിധി ഇന്ദു സി നായര്‍ പറഞ്ഞു. ജലക്ഷാമം രൂക്ഷമായ കാസര്‍കോട് ബ്ലോക്കിലെ പ്രശ്‌നങ്ങളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി ബ്ലോക്ക് പ്രതിനിനിധികളോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു അവര്‍.
മാനുഷിക വികസന സൂചികയില്‍ ഉന്നത നേട്ടം കൈവരിക്കുകയും അന്തര്‍ദേശീയ വേദികളില്‍ സാമൂഹിക വികസന കാര്യത്തില്‍ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടുകയും ചെയ്യുന്ന കേരളത്തില്‍ ജലപ്രതിസന്ധി ഉടലെടുത്തുവെന്നത് അചിന്തനീയമാണ്. നിലവിലെ അപകടകരമായ സാഹചര്യത്തില്‍ നിന്നും കരകയറുന്നതിനായി ശാസ്ത്രീയമായ ആസൂത്രണത്തോടെ ജലനയം രൂപീകരിക്കുകയും അത് കാര്യക്ഷമമായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഏതൊരു പദ്ധതിയെയും പോലെ ജലശക്തി അഭിയാനും വിജയകരമായി നടപ്പിലാക്കണമെങ്കില്‍ പൊതു സമൂഹത്തിന്റെ കൂടി പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ജലസംരക്ഷണ പദ്ധതികള്‍ ഏകോപിച്ച് മികച്ച ആസൂത്രണത്തോടെ പൂര്‍ണമായ ജനപിന്തുണയോടെ നടപ്പിലാക്കി ജലസുരക്ഷ നേടുകയും നിലവിലെ പ്രതിസന്ധി കൂട്ടായ പരിശ്രമങ്ങളിലൂടെ മറികടക്കാനാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Water, Panchayath, Visit, Jalashakthi Project: Indu C Nair visited Kasaragod.