city-gold-ad-for-blogger

Kidnap | 'കാസര്‍കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ'; വീഡിയോ ദൃശ്യം പുറത്ത്

തളങ്കര: (KasaragodVartha) കാസര്‍കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം കെട്ടുകഥയാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. തളങ്കര ബാങ്കോട് സ്വദേശിയായ ഏഴുവയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പ്രചാരണമാണ് കെട്ടുകഥയാണെന്ന് തെളിഞ്ഞത്.

Kidnap | 'കാസര്‍കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ'; വീഡിയോ ദൃശ്യം പുറത്ത്

കുട്ടിയെ മൂന്നംഗസംഘം ഓമ്‌നി വാനില്‍ വലിച്ചുകയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചത്. തെരുവത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന വാനിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. എന്നാല്‍ സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന സിസിടിവി ദൃശ്യം പൊലീസെത്തി പരിശോധിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ എന്ന പ്രചരണം കള്ളമാണെന്ന് തെളിഞ്ഞത്.

എതിരെ നിന്നും ഒരു കാര്‍ വരുന്നതുകണ്ട് ഓമ്‌നി വാന്‍ സൈകിളില്‍ പോകുകയായിരുന്ന കുട്ടിയുടെ അരികിലൂടെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാന്‍ ശ്രദ്ധിക്കാതെ കുട്ടി സൈകിള്‍ വെട്ടിക്കാന്‍ നോക്കിയപ്പോള്‍ ഇതിനുള്ളിലുള്ളവര്‍ കുട്ടിയോട് സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വാനിലേക്ക് പിടിച്ചുകയറ്റുകയോ, കുട്ടി കുതറിയോടുകയോ ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഭയം മൂലം കുട്ടിക്ക് ഉണ്ടായ തോന്നലാണ് തട്ടിക്കൊണ്ടുപോകല്‍ നാടകമായി ചിത്രീകരിക്കപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്.

Kidnap | 'കാസര്‍കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ'; വീഡിയോ ദൃശ്യം പുറത്ത്

Keywords: News, Malayalam, Kasaragod, Kerala, Ominivan, Kidnap, Fakenews, Thalankara, It is myth that tried to abduct child, video footage out.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia