city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Monsoon problems | മഴക്കാലത്ത് നാടും വീടുകളും വെള്ളത്തിൽ മുങ്ങുക പതിവ് കാഴ്ച; പരിഹാരം തേടി മൊഗ്രാൽ നാങ്കി കടപ്പുറം നിവാസികൾ; കേന്ദ്ര, സംസ്ഥാന സർകാർ പദ്ധതിക്കായി ശ്രമം നടത്തുമെന്ന് എകെഎം അശ്‌റഫ് എംഎൽഎ

മൊഗ്രാൽ: (www.kasargodvartha.com) മഴക്കാലത്ത് വലിയ ദുരിതമാണ് മൊഗ്രാൽ നാങ്കി കടപ്പുറത്തെ നിവാസികൾ നേരിടുന്നത്. വർഷങ്ങളായി പ്രദേശവും വീടുകളും വെള്ളത്തിൽ മുങ്ങുക പതിവാണ്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും അടക്കം പുറത്തിറങ്ങാൻ ഇവ നീന്തിക്കടക്കണം. വീടുകളിലേക്ക് വെള്ളം കയറുന്നതിന്റെ ദുരിതം വേറെയും അനുഭവിക്കേണ്ടി വരുന്നു.
  
Monsoon problems | മഴക്കാലത്ത് നാടും വീടുകളും വെള്ളത്തിൽ മുങ്ങുക പതിവ് കാഴ്ച; പരിഹാരം തേടി മൊഗ്രാൽ നാങ്കി കടപ്പുറം നിവാസികൾ; കേന്ദ്ര, സംസ്ഥാന സർകാർ പദ്ധതിക്കായി ശ്രമം നടത്തുമെന്ന് എകെഎം അശ്‌റഫ് എംഎൽഎ


ഇതിന് പരിഹാരമെന്നോണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, ജലസേചന വകുപ്പിനെയും പ്രശ്നപരിഹാരത്തിന് സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാൻ അവർക്കായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ത്രിതല പഞ്ചായത് തുക ഉപയോഗിച്ച് സ്വകാര്യ ഭൂമിയിൽ ഓവുചാലുകൾ നിർമിക്കാൻ കഴിയില്ലെന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശം ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ചെയ്തിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം നാങ്കി കടപ്പുറത്ത് ജനപ്രതിനിധികളും പ്രദേശവാസികളും തമ്മിൽ ചർച നടത്തി. വെള്ളക്കെട്ടിന് പരിഹാരമായി കേന്ദ്ര സംസ്ഥാന സർകാർ പദ്ധതിക്കായി ശ്രമം നടത്തുമെന്ന് യോഗത്തിൽ എകെഎം അശ്‌റഫ് എംഎൽഎ പറഞ്ഞു. നാങ്കി കടപ്പുറം ഓവുചാലിനെ ബന്ധിപ്പിക്കുന്ന തരത്തിൽ തീരദേശ റോഡിന് സമീപത്തുകൂടി ഹാർബർ തുക ഉപയോഗിച്ച് ഡ്രൈനേജ് സംവിധാനം ഉണ്ടാക്കാനായാൽ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ പ്രദേശവാസികൾ ചർചയിൽ മുന്നോട്ടുവെച്ചു. ഇതും കൂടി പരിഗണിക്കാമെന്ന് എംഎൽഎ ഉറപ്പുനൽകി.

കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് യുപി ത്വാഹിറ യൂസഫ്, വികസന സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ സബൂറ, വാർഡ് മെമ്പർ കൗലത് ബീവി, രമേശ് ഗാന്ധിനഗർ, ബി കെ അബ്ദുൽ ഖാദർ കൊപ്പളം, സിഎം ജലീൽ, റാശിദ്‌ കടപ്പുറം, ബികെ അൻവർ, ഇബ്രാഹിം നാങ്കി, മുഹമ്മദ് കടപ്പുറം, ബികെ ആസിഫ്, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Keywords:  Mogral, Kasaragod, Kerala, News, Top-Headlines, MLA, Government, Kumbala, Panchayath, It is common here houses submerged in water during the monsoons. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia