city-gold-ad-for-blogger

Memorial | ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണയിൽ ഇസാദ് 2024 പദ്ധതിക്ക് തുടക്കം

isad 2024 project launched in memory of hyderali shihab than
Photo: Arranged
നിത്യ ജീവിതത്തിനു തന്നെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് കെഎംസിസി നടപ്പാക്കുന്ന ഈ സംരംഭം വളരെ ഏറെ ഉപകരിക്കപ്പെടുമെന്ന് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സംബന്ധിച്ച മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ പറഞ്ഞു.

പാണക്കാട്: (KasargodVartha) പരേതനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്മരിക്കുന്ന വിധത്തിൽ ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന 'ഇസാദ് 2024' പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ലോഗോ ലോഞ്ച് ചെയ്ത് ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യവും സഹജീവി സ്നേഹവും മലയാളികളെ പഠിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ പേരിലുള്ള ഈ പദ്ധതിയിലൂടെ ആയിരക്കണക്കിനു ആളുകൾക്ക് തണലേകിയ ബൈത്തു റഹ്മ ഭവന പദ്ധതി, ആരോരുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പിലായ രോഗികൾക്ക് സാന്ത്വനമായ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ സംവിധാനം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികൾക്ക് രൂപം നൽകുന്നതിനു നേതൃത്വം നൽകിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മലയാള ജനത എന്നും സ്മരിക്കുക തന്നെ ചെയ്യും. പരസഹായത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്ത മാതൃക സമ്മാനിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഇസാദ് പദ്ധതിയിലൂടെ ഹൈദരലി തങ്ങളുടെ സേവനപ്രവർത്തനങ്ങൾ എല്ലാവർക്കും പ്രചോദനമാകട്ടെ എന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാസർകോട് ജില്ലയിലെ പല ഭാഗത്തും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ കണ്ടെത്തി അവരുടെ അവശതകളിൽ ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന  ജില്ലാ  കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന 'ഇസാദ് 2024' പദ്ധതി മാരകമായ രോഗങ്ങളിലൂടെ കടന്ന് പോകുന്ന  രോഗികൾക്ക് സാന്ത്വനമാകും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഹെൽത്ത് ആൻഡ് വെൽനെസ്സ് കെയർ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാൻസർ, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ  മാരകമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികൾക്ക് സാന്ത്വനം നൽകി അത് വഴി അവർക്കും അവരുടെ കൂടുംബത്തിനും സമാശ്വാസം നൽകാൻ ഉദ്ദേശിച്ചിട്ടുള്ള  പദ്ധതിയാണ് ഇസാദ് 2024. പ്രതീക്ഷകളത്രയുമറ്റവരുടെ ജീവിതത്തിൽ സാന്ത്വനത്തിൻ്റെ ഒരു ചെറിയ കണികയാവാനുള്ള  ശ്രമമാണ്  ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്‌. ജില്ലാ മുസ്ലിം ലീഗുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങൾ അഞ്ച് മണ്ഡലത്തിലെയും അർഹരായ ആളുകളിലേക്ക് എത്തിക്കുന്ന വിധത്തിലാണു പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഹിമായ, ഇഫാദ,  സഹാറ തുടങ്ങിയ വ്യത്യസ്തമായ ജീവകാരുണ്യ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ച ജില്ലാ കമ്മിറ്റിയുടെ ഈ പുതിയ ചികിത്സാ സഹായ പദ്ധതിക്ക് കീഴിലായി അഞ്ച് മണ്ഡലങ്ങളിൽ നിന്നുമായി ആദ്യ ഘട്ടത്തിൽ അർഹരായ 75 പേർക്ക്  ആദ്യഘട്ടം 15  ലക്ഷം  രൂപ  ചികിത്സാ സഹായം ലഭ്യമാക്കി കൊടുക്കും.

ഹൃദ്രോഗികളും വൃക്ക രോഗികളും പേരുകിക്കൊണ്ടിരിക്കുന്ന കാലമാണിത്. ചികിത്സക്ക് ഭാരിച്ച സാമ്പത്തിക ചിലവുകൾ ആവശ്യമായി വരുന്നു. നിത്യ ജീവിതത്തിനു തന്നെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് കെഎംസിസി നടപ്പാക്കുന്ന ഈ സംരംഭം വളരെ ഏറെ ഉപകരിക്കപ്പെടുമെന്ന് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സംബന്ധിച്ച മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, പിഎം എ സമീർ, അബ്ദുല്ല ആറങ്ങാടി, ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ്‌ സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, കെ പി അബ്ബാസ് കളനാട്, എം എസ് ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Alpha
Desk Alpha

912 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia