city-gold-ad-for-blogger

Parking | കാസർകോട് നഗരത്തിൽ കടയ്ക്ക് മുന്നിൽ വാഹനം നിർത്തിയിട്ട് കൂടെ? സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച; റോഡിലുള്ള സ്ഥലത്ത് കടയുടമയ്ക്ക് പാർകിങ് തടയാൻ അധികാരമില്ലെന്ന് നഗരസഭാ ചെയർമാൻ; പാർകിങ് സൗകര്യങ്ങളുടെ പരിമിതികളും ഉയർത്തിക്കാട്ടി ജനങ്ങൾ

കാസർകോട്: (www.kasargodvartha.com) നഗരത്തിൽ കടകൾക്ക് മുന്നിൽ വാഹനം നിർത്തിയിടുന്നത് തടയുന്നതിനെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച. നഗരത്തിലെ പാർകിംഗ് പ്രശ്നങ്ങളിലേക്കടക്കം ചർച നീളുകയും നഗരസഭ ചെയർമാൻ തന്നെ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള സുൽസൺ വസ്ത്രക്കടയ്ക്ക് മുമ്പിൽ വാഹനം പാർക് ചെയ്താൽ അവിടെയുള്ള ജീവനക്കാർ വന്ന് ഭീഷണിപ്പെടുത്തി എടുപ്പിക്കുന്നത് പതിവ് കാഴ്ചയാണെന്ന് ഇർഫാൻ ശാ കോളിയാട് എന്ന ഉപയോക്താവ് ഫേസ്‌ബുകിൽ പോസ്റ്റിട്ടതോടെയാണ് ചർചയ്ക്ക് തുടക്കമായത്.

'രണ്ട് ദിവസം മുമ്പ് പാർകിംഗിന്റെ പേരിൽ ഒരു പ്രശ്നം ശ്രദ്ധയിൽ പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബം അവിടെ അടുത്തുള്ള മുബാറക് പള്ളിയിൽ പോകാനായി വാഹനം പാർക് ചെയ്തു. അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ കാറിന് പിറകിൽ സ്ഥാപനത്തിലുള്ള ജീവനക്കാർ അവരുടെ ബൈകുകളെല്ലാം കാർ എടുക്കാൻ കഴിയാത്ത രീതിയിൽ പാർക് ചെയ്ത് തെമ്മാടിത്തരം കാണിച്ചു. ഈ കുടുംബം സ്ഥാപനത്തിലുള്ളവരോട് കാര്യം അന്വേഷിച്ചപ്പോൾ ഭീഷണി സ്വരത്തിൽ ആ ബൈകുകൾ ആരുടേതെന്ന് അറിയില്ലെന്നും ഇവിടെ പാർക് ചെയ്താൽ ഇങ്ങനെയുണ്ടാവുമെന്നും ഉച്ചത്തിൽ ആക്രോശിച്ചു പറഞ്ഞു. ഉടൻ കുടുംബം പൊലീസിനെ വിളിക്കുകയും പൊലീസെത്തി ബൈകുകൾ എടുത്ത് മാറ്റാൻ അവശ്യപ്പെടുകയും സ്ഥാപനക്കാരോട് ഇനി ഇങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇത് ഇവിടെ നിത്യ സംഭവമാണെന്നാണ് അന്ന് അവിടെ കൂടിയിറ്റുണ്ടായിരുന്ന ആൾക്കാർ പറഞ്ഞത്', ഇർഫാൻ ശാ കുറിച്ചു.
 
Parking | കാസർകോട് നഗരത്തിൽ കടയ്ക്ക് മുന്നിൽ വാഹനം നിർത്തിയിട്ട് കൂടെ? സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച; റോഡിലുള്ള സ്ഥലത്ത് കടയുടമയ്ക്ക് പാർകിങ് തടയാൻ അധികാരമില്ലെന്ന് നഗരസഭാ ചെയർമാൻ; പാർകിങ് സൗകര്യങ്ങളുടെ പരിമിതികളും ഉയർത്തിക്കാട്ടി ജനങ്ങൾ


പിന്നാലെ സമാന അനുഭവം നേരിടേണ്ടി വന്നതായി നിരവധി പേർ കമന്റ് ബോക്സിൽ പ്രതികരിച്ചു. സുൽസൺ മാത്രമല്ല പലയിടങ്ങളിലെ കടക്കാരും ഇത്തരത്തിൽ പെരുമാറുന്നതായും ആരോപണം ഉയർന്നു. കടകൾക്കും വാണിജ്യ സമുച്ചയങ്ങൾക്കും അപാർടുമെന്റുകൾക്കും മുന്നിൽ കെട്ടിട ഉടമകൾ ‘നോ പാർകിങ്’ എന്ന ബോർഡ് പലയിടത്തും സ്ഥാപിക്കാറുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥാപന ഉടമകൾ അവർക്ക് അവകാശമുള്ള സ്ഥലത്തിനപ്പുറം പാർക് ചെയ്യുന്നത് തടയുന്നത് മൂലം പലർക്കും വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. ഇത് ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.

അതേസമയം, തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്നാണ് കടയുടമകൾ പറയുന്നത്. മറ്റുപലയിടങ്ങളിലും പോവാനായി തങ്ങളുടെ കടകളുടെ മുന്നിൽ മണിക്കൂറുകളോളം വാഹനം നിർത്തിയിടുന്ന പലരുമുണ്ടെന്നും ഇത് തങ്ങളുടെ കടയിൽ വരുന്നവർ തിരിച്ചുപോകുന്നതിന് കാരണമാകുന്നുവെന്നും കടയുടമകൾ വ്യക്തമാക്കുന്നു. വാഹനങ്ങൾ നിർത്തിയിടാൻ എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലങ്ങൾ ഉണ്ടായിരിക്കെ കടകൾക്ക് മുമ്പിൽ മാത്രം നിർത്തിയിടണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും വ്യാപാരികൾ ചോദിക്കുന്നു. സ്ഥല പരിമിതി നേരിടുന്ന കാസർകോട്ട് എല്ലാവരും പരസ്‌പരം സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ഇവർ ചൂണ്ടിക്കാട്ടുന്നു.
 
Parking | കാസർകോട് നഗരത്തിൽ കടയ്ക്ക് മുന്നിൽ വാഹനം നിർത്തിയിട്ട് കൂടെ? സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച; റോഡിലുള്ള സ്ഥലത്ത് കടയുടമയ്ക്ക് പാർകിങ് തടയാൻ അധികാരമില്ലെന്ന് നഗരസഭാ ചെയർമാൻ; പാർകിങ് സൗകര്യങ്ങളുടെ പരിമിതികളും ഉയർത്തിക്കാട്ടി ജനങ്ങൾ

അതിനിടെ സംഭവത്തിൽ കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീറും പ്രതികരിച്ചു. കടയുടമസ്ഥർക്ക് റോഡിലുള്ള സ്ഥലത്ത് തടയാനുള്ള അധികാരമില്ലെന്നും ട്രാഫിക് അഡ്വൈസറി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും ഇക്കാര്യങ്ങളൊക്കെ വിശദമായി ചർച ചെയ്ത് പരിഹാരങ്ങൾക്ക് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹന പാര്‍കിംഗിന് സ്ഥലമില്ലാത്തതാണ് കാസർകോട് നഗരത്തിൽ എത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് ജനങ്ങൾ പറയുന്നു. നഗരത്തില്‍ എത്തുന്ന മിക്ക വാഹനങ്ങളും റോഡിരികിലോ കടകൾക്ക് മുന്നിലായോ ആണ് നിർത്തിയിടുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതനുസരിച്ച് നഗരത്തില്‍ റോഡ് വികസനം നടപ്പിലാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. പൊലീസും നഗരസഭയും ജില്ലാ ഭരണകൂടവും പല പരിഷ്‌കാരങ്ങളും കൊണ്ട് വന്നിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും വിമർശനമുണ്ട്

അതേസമയം നഗരസഭയും മറ്റും ചേർന്ന്, പാർകിങ് പ്രശ്നത്തിന് ചില നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ വിശദീകരിച്ചു. 'ഗവ. ആശുപത്രിക്ക് തൊട്ടടുത്തുള്ള സ്ഥലത്ത് നഗരസഭയുടെ അനുമതിയോട് കൂടി മർചന്റ് യൂത് വിങ് സൗജന്യ പാർകിങ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ മെഹബൂബ് തീയേറ്ററിന്റെ അകത്ത് പേ പാർകിങ് സംവിധാനമുണ്ട്. നായക്സ് റോഡിൽ സ്വകാര്യ സ്ഥലത്ത് പേ പാർകിങ് സംവിധാനമുണ്ട്. ബദ്‌രിയ ഹോടെൽ മുതൽ താഴോട്ട് മുസ്ലിം ലീഗ് ഓഫീസ് വരെ വാഹനങ്ങൾക്ക് പാർക് ചെയ്യാനുള്ള അനുമതിയുണ്ട്. എം ജി റോഡിലെ ചിലയിടങ്ങളിൽ കടകൾക്ക് മുന്നിൽ താത്കാലിക സമയത്തേക്ക് പാർക് ചെയ്യാൻ സാഹചര്യമനുസരിച്ച് പൊലീസ് അനുവദിക്കാറുമുണ്ട്', അഡ്വ. വി എം മുനീർ വ്യക്തമാക്കി. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ള പദ്ധതികളും അതിനൊത്ത് ജനങ്ങൾക്ക് സൗകര്യം ഒരുക്കേണ്ടതിന്റെയും ആവശ്യതകയും അതിക്രമിച്ചിരിക്കുകയാണെന്നാണ് പൊതുജനങ്ങൾ പറയുന്നത്.

Keywords: Kerala, News, Kasaragod, Parking, Shops, Vehicles, Illegal, Problems, Municipality, Malayalam News, Is it illegal to park in front of a shop?. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia