city-gold-ad-for-blogger

Arrested | കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ 4 ഡയറക്ടര്‍മാര്‍ കൂടി അറസ്റ്റില്‍

ബേഡകം: (www.kasargodvartha.com) നിക്ഷേപ തട്ടിപ്പ് കേസില്‍ കുണ്ടംകുഴി ആസ്ഥാനമായ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ് (GBG) ലിമിറ്റഡിന്റെ നാല് ഡയറക്ടര്‍മാരെ കൂടി അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി സുഭാഷ് (47), പി വി രജീഷ് (39), സി പി പ്രിജിത്ത് (41), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ സി മുഹമ്മദ് റസാഖ് (40) എന്നിവരാണ് പിടിയിലായത്.
                
Arrested | കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ 4 ഡയറക്ടര്‍മാര്‍ കൂടി അറസ്റ്റില്‍

നേരത്തെ ചെയര്‍മാര്‍ ഡി വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജനുവരി മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിച്ചില്ലെന്ന് കാട്ടിയാണ് പൊലീസില്‍ പരാതി എത്തിയത്. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ചവരാണ് വഞ്ചിതരായതെന്ന് നിക്ഷേപകര്‍ പറയുന്നു.
     
Arrested | കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ 4 ഡയറക്ടര്‍മാര്‍ കൂടി അറസ്റ്റില്‍

20 പേരാണ് പരാതിയുമായി ബേഡകം പൊലീസിനെ സമീപിച്ചത്. മുപ്പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 400 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി അയ്യായിരത്തിലധികം പേര്‍ ഇരയായെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. നിക്ഷേപം ആകര്‍ഷിക്കാന്‍ ഇടപാടുകാരെ സ്വാധീനിച്ചു എന്നതാണ് ശനിയാഴ്ച രാത്രി അറസ്റ്റിലായ നാല് പേര്‍ക്കെതിരെയുള്ള കേസ്.

Keywords: Kerala News, Kasaragod News, Crime News, Investment fraud case, Arrested, Arrest News, Investment fraud case: 4 more arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia