city-gold-ad-for-blogger

വൈദ്യുതി വകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രതിഷേധ ധര്‍ണ നടത്തി

കാസര്‍കോട്: (www.kasargodvartha.com 18.06.2020) വൈദ്യുതി വകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന വൈദ്യുതി വകുപ്പില്‍ വിവിധ തസ്തികകളിലായി ആയിരകണക്കിന് ഒഴിവുകളുണ്ട്. ലക്ഷകണക്കിന് അഭ്യസ്ത വിദ്യരാണ് തൊഴിലിന് വേണ്ടി നെട്ടോട്ടമോടുന്നത്. എന്നാല്‍ പ്രതീക്ഷക്കു മങ്ങലേല്‍ക്കുന്ന രീതിയില്‍ ഇത്തരം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തസ്തികകള്‍ വെട്ടിക്കുറച്ചും, നിയമന നിരോധനവുമായി മുന്നോട്ട് പോകുന്നത് പ്രതിഷേധാര്‍ഹമാണ്. കരാറടിസ്ഥാനത്തില്‍ ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരോട് ചെയ്യുന്ന ക്രൂരതയാണെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജനറല്‍ സെക്രെട്ടറി എ ഷാഹുല്‍ ഹമീദ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

സിഇഎ റെഗുലേഷന്റെ മറവില്‍ പ്രൊമോഷനുകള്‍ തടഞ്ഞു വെക്കുന്നത് ത്രികക്ഷി കരാറിന്റെ ലംഘനമാണെന്നും എ ഷാഹുല്‍ ഹമീദ് വ്യക്തമാക്കി. നിയമ നിര്‍മാണം നടത്തി പ്രൊമോഷനുകള്‍ ഉടന്‍ നടപ്പിലാക്കുക, ഐ ഡി ആക്ടിന് വിരുദ്ധമായി പിടിച്ചെടുത്ത ശമ്പളം ഉടന്‍ തിരിച്ചു നല്‍കുക, ഡി എ, കുടിശ്ശിക അനുവദിക്കുക, മാനേജ്‌മെന്റിന്റെ സാമ്പത്തിക ദൂര്‍ത്ത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഹരീന്ദ്രന്‍ ഇറങ്ങോടന്‍ന്‍, മദനന്‍ എ, നന്ദകുമാര്‍ കാറഡ്ക, അബ്ദുല്‍ റസാഖ്, എ അരുണ്‍, എന്‍ മൊയ്ദു, എഫ് രാജീവന്‍, ഉദയ സിഎച്ച്, ആഷാമേരി ജോര്‍ജ്, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി സംസാരിച്ചു.

വൈദ്യുതി വകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രതിഷേധ ധര്‍ണ നടത്തി

Keywords: Kasaragod, News, Kerala, Electricity, Job, INTUC, Protest, Dharna, INTUC conducted Dharna in Kasargod 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia