Interview | കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും
Nov 16, 2023, 18:18 IST
പെരിയ: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിഎ-ബിഎഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് പൊളിറ്റികല്‍ സയന്‍സ്, ഇന്‍ഗ്ലീഷ് വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്.
ഇന്‍ഗ്ലീഷ് എസ്സി സംവരണമാണ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍കോടെ ബിഎഡ്, നെറ്റ് അല്ലെങ്കില്‍ പിഎച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത.
നവംബര്‍ 22ന് പെരിയ കാംപസില്‍, ഇന്‍ഗ്ലീഷിന് രാവിലെ 11.30നും പൊളിറ്റികല്‍ സയന്‍സിന് ഉച്ചയ്ക്ക് 2.30നുമാണ് ഇന്റര്‍വ്യൂ. യോഗ്യത ഉള്‍പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www(dot)cukerala(dot)ac(dot)in സന്ദര്‍ശിക്കുക.
Keywords: News, Kerala, Kerala News, Website, Qualification, Exam Mark, Walk in Interview for the post of Assistant Professor, Walk in Interview for the post of Assistant Professor.