city-gold-ad-for-blogger

രാജ്യാന്തര മാനസികാരോഗ്യ കോണ്‍ഫറന്‍സ്: ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

കാസര്‍കോട്: (www.kasargodvartha.com 25.10.2019) അബൂദബിയില്‍ നടക്കുന്ന രാജ്യാന്തര മാനസികാരോഗ്യ കോണ്‍ഫറന്‍സില്‍ കാസര്‍കോട് തളങ്കര സ്വദേശി ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍ തളങ്കര ഇന്ത്യയെ പ്രതിനിധീകരിക്കും. മനോരോഗ പുനരധിവാസ ചികിത്സാ വിദഗ്ധനും മന:ശാസ്ത്രജ്ഞനുമാണ് ഈ യുവ ഗവേഷകന്‍.

സ്വയം വികസിപ്പിച്ച് ശ്രദ്ധേയമായ ബെഫി മോഡല്‍ ചികിത്സാ രീതിയെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കാനും മനോവിദളനം ബാധിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മന:ശാസ്ത്ര സാമൂഹ്യ ചികിത്സയില്‍ മറ്റു രാജ്യങ്ങളിലെ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഇന്ത്യയില്‍നിന്നുള്ള ഏക പരിശീലകനായ ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചത്.

മംഗളൂരു യേനപ്പോയ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജില്‍ മനോരോഗ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ് ശിഹാബുദ്ദീന്‍.

നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ദേശീയ പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. രാജ്യാന്തര ജേണലുകളുടെ എഡിറ്റോറിയല്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും മുപ്പതോളം പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കിംസ് കാസര്‍കോടിലും സേവനം ചെയ്യുന്നുണ്ട്.

നായന്മാര്‍മൂലയിലാണ് താമസം. ഡോ. ആരിഫയാണ് ഭാര്യ. മകള്‍: ഈഷാ ഫെല്ലാ.

രാജ്യാന്തര മാനസികാരോഗ്യ കോണ്‍ഫറന്‍സ്: ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Doctor, Conference, Abudhabi, Training, International Mental Health Conference: Dr. Ismail Shihabuddin will attend

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia