Inspection | കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; 'കംപോസ്റ്റ് ബിന്‍ പദ്ധതിയില്‍ ഗുരുതര കൃത്യവിലോപം; ഗുണഭോക്തൃ വിഹിതം വാങ്ങിയതിന്റെ രേഖകളില്ലെന്ന് കണ്ടെത്തല്‍'
Mar 8, 2023, 21:57 IST
കാസര്‍കോട്: (www.kasargodvartha.com) നഗരസഭ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. സ്വച്ഛ് ഭാരത് മിഷന്റെയും നഗരസഭയുടെയും തുക ഉപയോഗിച്ച് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് നഗരസഭയില്‍ ബയോഗ്യാസ് പ്ലാന്റ്, കംപോസ്റ്റ് ബിന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയതില്‍ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
'ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കണ്ണൂര്‍ ആസ്ഥാനമായ അക്രഡിറ്റഡ് ഏജന്‍സിയെ ഏല്‍പിച്ചിരുന്നു. പദ്ധതിയുടെ 20 ശതമാനം തുക ഏജന്‍സിക്ക് അഡ്വാന്‍സ് നല്‍കി. എന്നാല്‍, പദ്ധതിയുടെ 30 ശതമാനം മാത്രമാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. നാല് വര്‍ഷമായിട്ടും അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് പിടിക്കാനോ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിനോ ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയുo ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല. കൂടാതെ കംപോസ്റ്റ് ബിന്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും ഗുണഭോക്തൃ വിഹിതം വാങ്ങിയിട്ടുണ്ട്.
എന്നാലിത് കൃത്യമായി തിരിച്ച് കൊടുക്കുകയോ കംപോസ്റ്റ് ബിന്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഗുണഭോക്തൃ വിഹിതം വാങ്ങിയതിനും സുക്ഷിച്ചതിനും യാതൊരു രേഖയും കണ്ടെത്താനായില്ല. ഇത് ഗുരുതര കൃത്യവിലോപമാണ്. കുറ്റക്കാരെ കൃത്യമായി കണ്ടെത്തി മാതൃകപരമായ ശിക്ഷ വാങ്ങി നല്‍കുന്നതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണ്', വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ ജയന്‍, വിഎം പ്രദീപ്, എവി രതീഷ്, ജില്ലാ പഞ്ചായത് ഫിനാന്‍സ് ഓഫീസര്‍ സലീം എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Municipality, Vigilance, Vigilance-Raid, Inspection of Vigilance in Kasaragod Municipality.
< !- START disable copy paste -->