city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അത്യാധുനിക സംവിധാനങ്ങളോടെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടം നാടിന് സമര്‍പിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; കാസര്‍കോടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 19.02.2021) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് വിദ്യാനഗര്‍ കളക്ടറേറ്റിന് സമീപം നിര്‍മിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ഗവ. മെഡികല്‍ കോളജ്, ടാറ്റ കോവിഡ് ആശുപത്രി, ഗെയില്‍ പൈപ്ലൈന്‍, കേരള തുളു അകാഡമി, കരിന്തളത്ത് സംസ്ഥാനത്തെ ആദ്യ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അമ്പലത്തറ, പൈവളികെ സോളാര്‍ പാര്‍കുകള്‍, ബാവിക്കര കുടിവെള്ള പദ്ധതി, പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്, 131 കോടി രൂപയുടെ വിവിധ ജലസംരക്ഷണ പദ്ധതികള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവ ഉള്‍പ്പെടെ സമാനതകളില്ലാത്ത വികസനമാണ് കാസര്‍കോട് ജില്ലയില്‍ യാഥാര്‍ഥ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സോഷ്യല്‍ മീഡിയ വിഭാഗം ആരംഭിച്ചതും നവീകരണം ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

                                                                            

അത്യാധുനിക സംവിധാനങ്ങളോടെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടം നാടിന് സമര്‍പിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; കാസര്‍കോടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വികാസത്തിന്  ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ പി ആര്‍ ഡി യുടെ ഏറ്റവും വലിയ ഓഫീസാണ് കാസര്‍കോട് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1.76 കോടി ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയായത്. വനിത, ശിശു ഭിന്നശേഷി, ഹരിത സൗഹൃദ മന്ദിരമാണിത്. വിശാലമായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശബ്ദ നിയന്ത്രണ സംവിധാനമുള്ള പിആര്‍ ചേംബര്‍, മലയാളം, കന്നഡ പ്രസ് റിലീസ് വിഭാഗങ്ങള്‍, മൊബൈല്‍ ജേര്‍ണലിസം സ്റ്റുഡിയോ, സാങ്കേതിക വിഭാഗം ഓഫീസുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായി. എം സി ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുംപാടം റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ് രിയ,  ഗ്രാമപഞ്ചായത്തംഗം പി ഖദീജ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ അബ്ദുല്‍ റശീദ്, കണ്ണൂര്‍ മേഖലാ ഡെപ്യൂടി ഡയറക്ടര്‍ ഇ വി സുഗതന്‍, മുന്‍ മേഖലാ ഡെപ്യൂടി ഡയറക്ടര്‍ കെ അബ്ദുള്‍ റഹ്മാന്‍, കേരള തുളു അകാഡമി ചെയര്‍മാന്‍ ഉമേഷ് എം സാലിയന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, വി വി പ്രഭാകരന്‍, എം സി പ്രഭാകരന്‍,  അഡ്വ. സി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ സംസാരിച്ചു. എ ഡി എം അതുല്‍ എസ് നാഥ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ വികസന ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുരേന്ദ്രന്‍ മടിക്കൈ, രണ്ടാം സ്ഥാനം നേടിയ അശോകന്‍ അടുക്കത്തില്‍ എന്നിവര്‍ക്ക് എം സി ഖമറുദ്ദീന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവര്‍ സെര്‍ടിഫികറ്റും കാഷ് അവാര്‍ഡും നല്‍കി.

Keywords: Kasaragod, Kerala, News, Pinarayi-Vijayan, District, Information, Office, inauguration, Development project, Government, Medical College, Solar-Products, Hospital, Road, Journalists, E.Chandrashekharan, Information office building dedicated with modern facilities; Chief Minister Pinarayi Vijayan inaugurated the function; The CM said that projects are being implemented for the cultural and social development of Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia