city-gold-ad-for-blogger

Influenza Prevention| കാസര്‍കോട്ടെ പകര്‍ച്ചപ്പനി- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ്

(www.kasargodvartha.com) മഴക്കാലാരംഭത്തോട് കൂടി പകര്‍ച്ചവ്യാധി വ്യാപനസാധ്യത മുന്‍കൂട്ടി കണ്ടു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജപ്പെടുത്തി ആരോഗ്യവകുപ്പ് ആധിക്യതര്‍ അറിയിച്ചു.

Influenza Prevention| കാസര്‍കോട്ടെ പകര്‍ച്ചപ്പനി- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ്

ജില്ലാതലത്തിലും തദ്ദേശസ്വയംഭരണസ്ഥാപന തലത്തിലുള്ള ആരോഗ്യജാഗ്രത സമിതികളുടെ യോഗം നേരത്തെതന്നെ വിളിച്ചുചേര്‍ക്കുകയും വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയുമാണ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ ആരംഭിക്കുകയും പ്രധാന ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. ബ്ലീച്ചിംഗ്പൗഡര്‍, കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകള്‍ എന്നിവയും എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ലാബുകളില്‍ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.

ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സംഘടിപ്പിച്ചു വരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനി സര്‍വ്വേ, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍,സ്‌പ്രേയിങ്, ഫോഗിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. എലിപ്പനി പ്രതിരോധത്തിന് ആവശ്യമായ ഡോക്‌സിസൈക്ലിന്‍ ഗുളികകളുടെ വിതരണം ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗവ്യാപന സാധ്യതയുള്ള ആളുകള്‍ക്കിടയിലും പ്രദേശങ്ങളിലും വിതരണം ചെയ്തു വരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി നിയോജകമണ്ഡലതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജൂലൈ 3 ,4 ,8 തീയതികളിലായി വിളിച്ചത് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി സംഘടിപ്പിക്കുകയാണെന്നും മുഴുവന്‍ ജനവിഭാഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളോടും പ്രവര്‍ത്തനങ്ങളോടും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എ വി രാംദാസ് അറിയിച്ചു.


Keywords: Fever, Health, Hospital, Health department, News, Kasargod, officer, Infectious fever- prevention activities have been strengthened by the health department.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia