Indiana Hospital | ഇൻഡ്യാന ഇൻഫോ സെൻ്റർ പരിയാരത്ത് പ്രവർത്തനമാരംഭിച്ചു
ശ്രേയസ് കോംപ്ലക്സിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
പരിയാരം: (KasaragodVartha) ആതുര ശുശ്രൂഷാരംഗത്ത് പതിമൂന്നാണ്ടിന്റെ സേവനപാരമ്പര്യമുള്ള മംഗലാപുരത്തെ ഏറ്റവും ജനസമ്മതമായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഇൻഫോ സെന്റർ പരിയാരത്ത് പ്രവർത്തനമാരംഭിച്ചു. ശ്രേയസ് കോംപ്ലക്സിൽ ആരംഭിച്ച ഇൻഡ്യാന ഇൻഫോ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ടി വി ഉണ്ണികൃഷ്ണൻ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നജീമുദ്ദീൻ, മുൻ പഞ്ചായത്ത് സെക്രട്ടറി ശശിധരൻ, പരിയാരം റോട്ടറി ക്ലബ് ബോർഡ് അംഗം സുഗതൻ പരിയാരം, റിട്ട. നേവി ഓഫീസർ സൂരജ് പിലാത്തറ, റോട്ടറി ക്ലബ് അംഗം പ്രസന്നൻ കേദാരം എന്നിവർ സന്നിഹിതരായിരുന്നു.
ഇൻഡ്യാന ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രതീക്ഷ കോട്ടിയാൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഓപ്പറേഷൻസ് ജനറൽ മാനേജർ നിഖിൽ തോമസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ വൈശാഖ് സുരേഷ്, മാനേജർ ഓൺ ഡ്യൂട്ടി ഷമൽ ഭാസ്കർ, ജിതിൻ ലൂക്കോസ്, രവീന്ദ്രൻ കെ, സരിൻ, അബ്ദുൽ ഹക്കീം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
എല്ലാ ചികിത്സകളെയും ശസ്ത്രക്രിയകളെയും കുറിച്ചുള്ള കൃത്യമായ അറിവും മാർഗനിർദേശങ്ങളും, ഇൻഡ്യാന ഹോസ്പിറ്റലിൽ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ, ഒ.പി കൺസൾട്ടേഷന് കാത്തിരിപ്പില്ലാതെ ഫാസ്റ്റ് ട്രാക്ക് ബുക്കിംഗ് സൗകര്യം, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ രോഗികൾക്ക് പ്രയോജനകരമായ സേവനങ്ങളാണ് ഇൻഡ്യാന ഇൻഫോ സെന്ററിൽ ലഭ്യമാകുന്നത്. ഹെൽപ്പ് ലൈൻ നമ്പർ: 9019021910.