Obituary | സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ഫ് ളാറ്റിലെ ജനല്‍ വഴി വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം
Apr 16, 2023, 13:02 IST
ആലക്കോട്: (www.kasargodvartha.com) സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ താമസിക്കുന്ന ഫ് ളാറ്റിലെ ജനല്‍ വഴി വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം. ആലക്കോട് കാക്കടവ് സ്വദേശി ആലിവേലില്‍ ആല്‍ബര്‍ട് അഗസ്റ്റിന് (48) ആണ് മരിച്ചത്. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
വിമുക്തഭടനായ ആല്‍ബര്‍ട് കഴിഞ്ഞ ആറു മാസമായി സുഡാനില്‍ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുന്‍പ് ഭാര്യ സൈബല്ലയും ഇളയ മകള്‍ മരീറ്റയും അവധിക്കാലം ചിലവിടാനായി സുഡാനിലെത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്.

മൂവരും നാട്ടിലേക്കു മടങ്ങാന്‍ ഇരിക്കെയാണ് ദുരന്തം നടന്നത്. അഗസ്റ്റിനാണ് ആല്‍ബര്‍ടിന്റെ പിതാവ്. മാതാവ് മേഴ്സി. മകന് ഓസ്റ്റിന്‍ കാനഡയിലാണ്. സഹോദരിമാര്‍: സ്റ്റാര്‍ലി, ശര്‍മി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Indian died after getting hit by stray bullet amid clashes in Sudan, Kannur, News, Gun Attack, Malayalee, Dead, Obituary, Alakode, Albert Agastin, Kerala.