city-gold-ad-for-blogger

Republic Day | നാടെങ്ങും വിപുലമായ പരിപാടികളോടെ റിപബ്ലിക് ദിനം ആഘോഷിച്ചു

കാസര്‍കോട്: (www.kasargodvartha.com) നാടെങ്ങും വിപുലമായ പരിപാടികളോടെ റിപബ്ലിക് ദിനം ആഘോഷിച്ചു. വിവിധ കൂട്ടായ്മകളും സംഘടനകളും ദേശീയ പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും വ്യത്യസ്ത പരിപാടികളുമായും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

മൊഗ്രാല്‍ പുത്തൂരില്‍ ഗ്രാമസ്വരാജ് പദയാത്ര നവ്യാനുഭൂതിയായി
        
Republic Day | നാടെങ്ങും വിപുലമായ പരിപാടികളോടെ റിപബ്ലിക് ദിനം ആഘോഷിച്ചു

മൊഗ്രാല്‍ പുത്തൂര്‍: 'നമ്മള്‍ ഇന്‍ഡ്യന്‍ ജനത' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിപബ്ലിക്ക് ദിനത്തില്‍ സെക്ടര്‍ ഐന്‍ ടീം അംഗങ്ങള്‍ അണിനിരന്ന ഗ്രാമ സ്വരാജ് പദയാത്ര മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ നവ്യാനുഭൂതിയായി. മുഴുവന്‍ യൂണിറ്റുകളിലൂടെയും കടന്ന് ഗ്രാമ സ്വരാജ് കോട്ടക്കുന്നില്‍ സമാപിച്ചു.

അതതു കേന്ദ്രങ്ങളില്‍ കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, മഴവില്‍ സംഘം പ്രവര്‍ത്തകരുടെയും മഹല്ല്, മദ്രസ, മാനജ്‌മെന്റ് , വിദ്യാര്‍ഥികള്‍, ഉസ്താദുമാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ സ്വീകരണങ്ങള്‍ നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ നമ്മള്‍ ഇന്‍ഡ്യന്‍ ജനത, വിപ്ലവത്തിന്റെ 50 വസന്ത വര്‍ഷങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. സമകാലിക ഇന്‍ഡ്യയില്‍ ജനാധിപത്യ വ്യവസ്തകള്‍ക്ക് സംരക്ഷണമൊരുക്കേണ്ട സന്ദേശങ്ങള്‍ പദയാത്രയില്‍ വിദ്യാര്‍ഥികളില്‍ നിന്നുയര്‍ന്നു.

ഗ്രാമ സ്വരാജുമായി ബന്ധപ്പെട്ട് വിവിധ പരിശീലന പ്രവര്‍ത്തനങ്ങള്‍ വിവിധ ഘടകങ്ങളിലായി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ബള്ളൂര്‍ യൂണിറ്റില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ സെക്രടറി ബാദുഷ ഹാദി സഖാഫി ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ പ്രസിഡന്റ് നൗഫല്‍ സഖാഫി മൊഗര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ആശിര്‍ അബ്ബാസ് ബള്ളൂര്‍, ഫൈറാസ് അബ്ദുര്‍ റഹ്മാന്‍ പ്രഭാഷണം നടത്തി. മിസ്ഹബ് അബ്ദുല്‍ മജീദ് സ്വാഗതവും ജവാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

എസ് വൈ എസ് സീതാംഗോളിയില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു
                
Republic Day | നാടെങ്ങും വിപുലമായ പരിപാടികളോടെ റിപബ്ലിക് ദിനം ആഘോഷിച്ചു

സീതാംഗോളി: 'നമ്മുടെ ഭാരതം നമ്മുടെ ഭരണഘടന' എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമിറ്റിയുടെ തീരുമാനപ്രകാരം സംഘടിപ്പിക്കുന്ന ടേബിള്‍ ടോക് സെമിനാര്‍ കുമ്പള മേഖല കമിറ്റി സീതാംഗോളിയില്‍ സംഘടിപ്പിച്ചു. ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ സംബന്ധിച്ചു.

മേഖല പ്രസിഡന്റ് മൂസ ഹാജി ബന്തിയോട് അധ്യക്ഷത വഹിച്ചു. ഖാലിദ് ബംബ്രാണ സ്വാഗതം പറഞ്ഞു. സുബൈര്‍ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി. റിയാസ് മൊഗ്രാല്‍ വിഷയാവതരണം നടത്തി. ഖാസിം ഫൈസി പുത്തിഗെ, എം എച് അബ്ദുര്‍ റഹ്മാന്‍, കണ്ടത്തില്‍ മുഹമ്മദ് ഹാജി, മുഹമ്മദ് ഉപ്പള ഗേറ്റ്, കെ പി എം റഫീഖ്, അബ്ദുല്ല ബുകരികണ്ടം, കേശവന്‍, അബ്ദുല്‍ ജബ്ബാര്‍ അടക്ക, മുഹമ്മദ് കുഞ്ഞി മൈമൂനഗര്‍ എന്നിവര്‍ സംസരിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, SSF, Republic-Day, Republic Day Celebrations, Rally, Mogral Puthur, Seethangoli, India celebrates 74th Republic Day.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia