city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kuwait Fire | കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിലെത്തിച്ചു; പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി

Kuwait Fire 1

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു

 

കൊച്ചി: (KasargodVartha) കുവൈറ്റിൽ കെട്ടിടത്തിന് തീപ്പിടിച്ച് മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. മരിച്ചവരിൽ 23 പേർ മലയാളികളാണ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. 

കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗ് മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനത്തിൽ ഉണ്ടായിരുന്നു. മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ബുധനാഴ്ച പുലർച്ചെ അഗ്‌നിബാധയുണ്ടായത്.

Kuwait Fire 2

കുവൈറ്റിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ 30-ലധികം പേർ നിലവിൽ ചികിത്സയിലാണ്, ഏഴ് പേരുടെ നില ഗുരുതരമാണ്. 92 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ത്യൻ പൗരന്മാർക്ക് പുറമേ, പാകിസ്ഥാൻ, ഫിലിപ്പിനോ, ഈജിപ്ഷ്യൻ, നേപ്പാളി തൊഴിലാളികളുടെയും ജീവൻ അപഹരിച്ചു. 

kuwait Fire 3

'പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തം'

പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പറഞ്ഞു. ഇനി ഇങ്ങനെ ഒരു ദുരന്തം ആവ൪ത്തിക്കാതിരിക്കാനുള്ള മു൯കരുതലുകൾ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവ൪. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവ൪ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം' പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിത്. 

ഇത്തരം ദുരന്തം ആവ൪ത്തിക്കാതിരിക്കാ൯ കുവൈത്ത് സ൪ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സ൪ക്കാ൪ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര സ൪ക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണം. വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ല. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സ൪ക്കാ൪ ശരിയായി ഇടപെട്ടു. കുവൈത്ത് സ൪ക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia