നാടെങ്ങും സ്വാതന്ത്ര്യ ദിനമാഘോഷിച്ചു; ഭരണഘടനാ മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍
Aug 15, 2020, 17:20 IST
കാസർകോട്: (www.kasargodvartha.com 15.08.2020) കോവിഡ്-19ന്റെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടി, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവീദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. പരേഡിന് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി നാരായണന്‍ നേതൃത്വം നല്‍കി. എസ് ഐ സി വി ശ്രീധരന്‍ സെക്കന്റ് കമാന്‍ഡറായി.
പരേഡില്‍ പോലീസ് വിഭാഗത്തിന്റെ മൂന്ന് ട്രൂപ്പും എക്സൈസിന്റെ ഒരു ട്രൂപ്പും ഉള്‍പ്പടെ നാലു ട്രൂപ്പുകള്‍ മാത്രമാണ് അണിനിരന്നത്. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ എസ് ഐ അശോകന്റെ നേതൃത്വത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ട്രൂപ്പും എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസും എസ് ഐ രൂപ വനിതാ വിഭാഗത്തിനും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഫല്‍ എക്‌സൈസ് വിഭാഗത്തിനും നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല.
പരേഡില്‍ പോലീസ് വിഭാഗത്തിന്റെ മൂന്ന് ട്രൂപ്പും എക്സൈസിന്റെ ഒരു ട്രൂപ്പും ഉള്‍പ്പടെ നാലു ട്രൂപ്പുകള്‍ മാത്രമാണ് അണിനിരന്നത്. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ എസ് ഐ അശോകന്റെ നേതൃത്വത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ട്രൂപ്പും എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസും എസ് ഐ രൂപ വനിതാ വിഭാഗത്തിനും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഫല്‍ എക്‌സൈസ് വിഭാഗത്തിനും നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല.
കാസര്‍കോട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ സ്വാതന്ത്ര്യ ദിന പരേഡില്‍ പൗരാണിക കാലം മുതലുളള ഈ നാടിന്റെ ചിന്താശേഷിയും കര്‍മശേഷിയും ധര്‍മ്മബോധവും ഉള്‍ചേരുന്നതാണ് ലോകത്തിന് തന്നെ മാത്യകയായ ഇന്ത്യന്‍ ഭരണഘടനയെന്നും ഭരണഘടനാമൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പ്പില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തെ ശാശ്വതമാക്കിയത് ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തിലും നമ്മുടെ ഭരണഘടനയുടെ കരുത്തിലും നാം സൃഷ്ടിച്ച സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലൂടെയാണ്. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്ന ഈ ദേശത്തെ വ്യക്തമായ ജനാധിപത്യ മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായ കരുത്തുറ്റ ഒരു രാഷ്ട്രമാക്കി നില നിര്‍ത്തുന്നത് ബൃഹത്തായ നമ്മുടെ ഭരണഘടനയാണ്. ജീവന്‍ നല്‍കിയും ഭരണഘടനയ സംരക്ഷിക്കേണ്ടത് യാഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ പ്രഥമ കടമയാണ്. 25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും 400 ല്‍ അധികം ആര്‍ട്ടിക്കിളുകളും ചേര്‍ന്ന ഭരണഘടന രാജ്യത്ത ഏറ്റവും ചെറിയ വിഭാഗത്തിന്റെ അവകാശങ്ങളെപ്പോലും അഭിസംബോധന ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകള്‍ ഉള്ളപ്പോള്‍ തന്ന 1652 മാതൃഭാഷകള്‍ ഉണ്ട്. ലോകത്തെ എല്ലാ പ്രധാന മതങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. 3000ല്‍ അധികം ജാതികളും 25000ലധികം ഉപജാതികളും ഇവിടെയുണ്ട്. നരവംശ ശാസ്ത്രപരമായ മിക്ക വിഭാഗങ്ങളെയും ഇവിടെക്കാണാം. മഞ്ഞുമലകളും സമുദ്രതീരങ്ങളും മഴക്കാടുകളും മരുഭൂമികളും മഹാനദികളും തടാകങ്ങളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന്റെ മനോഹാരിത പോലെതന്നെയാണ് വിവിധ സാംസ്‌കാരിക പൈതൃകങ്ങള്‍ സാഭിമാനം പേറുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുന്ന ഈ ജനതയുടെ സൗന്ദര്യവും. കലാപങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും കരിനിഴലിനെ സാഹോദര്യത്തിന്റെ സൂര്യശോഭ കൊണ്ട് ഇന്ത്യക്കാര്‍ മായ്ച്ചുകളഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19. ലോകമാകെ രണ്ട് കോടിയിലധികം പേര്‍ രോഗികളായി. ഏഴര ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. രാജ്യമൊന്നാകെ ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ്. കേരളമാകട്ടെ കോവിഡ് മഹാമാരിക്ക് പുറമെ ഇപ്പോള്‍ പ്രളയത്തിന്റെ തീക്ഷ്ണത കൂടി അനുഭവിക്കുകയാണ്. മൂന്നാര്‍ പെട്ടിമുടിയിലെ പ്രകൃതിക്ഷോഭത്തില്‍ നിരവധി വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. കരിപ്പൂര്‍ വിമാനാപകടത്തിലും നിരവധി സഹാദരങ്ങള നഷ്ടപ്പെട്ടു. ഇവിടെയൊക്കെ ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ കരുത്തില്‍ ആഘാതത്തെ കുറച്ചെങ്കിലും ലഘൂകരിക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെ നമ്മുടെ ഐക്യം മറ്റ് സമയങ്ങളിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും കൂടി തീവ്രമായി വ്യാപിപ്പിച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ലോകത്തെ നയിക്കുന്ന രാജ്യമായി മാറും. അധാര്‍മികവും കൃത്രിമവും യുക്തിരഹിതവും മനുഷ്യത്വരഹിതവുമായ എല്ലാ ഭിന്നതകളേയും ജനമനസില്‍ നിന്ന് ഒറ്റക്കെട്ടായി നമുക്ക് പുറത്താക്കാം. പരസ്പരം സ്‌നേഹിക്കുന്നതിലും സഹായിക്കുന്നതിലും തീവ്രത കാട്ടിയാല്‍ നമ്മുടെ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകുമെന്നും മന്ത്രി പറഞ്ഞു.
എം ഐ സി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു
ചട്ടഞ്ചാല്‍: എം ഐ സി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ് എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി സ്വാതന്ത്ര്യദിനമാചരിച്ചു. കോളേജ് പ്രിൻസിപ്പാൾ ദീപ എം കെ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളായ കൃപ പി ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ നാള്‍വഴികള്‍ അവതരിപ്പിച്ചപ്പോള്‍ അജേഷ് ടി സ്വാതന്ത്രദിന സന്ദേശം നല്‍കി. റിഷാദ് അഹമ്മദ്, ദേവിക കെ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മൊഗ്രാൽ: രാജ്യത്തിൻറെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ ട്രസ്റ്റ് സീനിയർ അംഗം ടി എം മുഹമ്മദ് പതാക ഉയർത്തി. ഗൾഫ് കമ്മിറ്റി പ്രതിനിധി കെ എം മുനീർ (അൽ മുതകമൽ ), ഖിളർ മസ്ജിദ് ഖത്തീബ് അൽ ഹാദി മുഹമ്മദ് ശാക്കിർ മാടന്നൂർ, കെ എ മുഹമ്മദ്, ടി പി മുഹമ്മദ്, ടി പി അബ്ദുള്ള, എം പി അബ്ദുൽ ഖാദർ, ബി എ മുഹമ്മദ് കുഞ്ഞി, എം എ മൂസ, എം എസ് അബ്ദുല്ല ഗാന്ധി നഗർ, മൂസ കൊപ്പളം, മുഹമ്മദ് എം എൻ, മുനവ്വർ, ഹസീബ്, അനസ്, മുഹ്സിൻ എന്നിവർ സംബന്ധിച്ചു.
ഗ്രീൻ സ്റ്റാർ ഗസ്സാലിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കാസർകോട്: സ്വതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗ്രീൻ സ്റ്റാർ ഗസ്സാലിയുടെ നേതൃത്വത്തിൽ തളങ്കര ഗസ്സാലി നഗറിൽ കാസർകോട് നഗരസഭ മുൻ കൗൺസിലർ എം എസ് അബ്ദുൽ ഖാദർ പതാക ഉയർത്തി.
സഹീർ ആസിഫ്, എം എസ് അബൂബക്കർ, ബി യു അബ്ദുല്ല, എൻ എ റസാഖ്, ശംസുദ്ധീൻ ഇ, ഫാറൂഖ് എം എസ്, ഗഫൂർ തളങ്കര, റഷീദ് ഗസ്സാലി, ഹനീഫ് ദീനാർ, ബഷീർ ദീനാർ, ബഷീർ ബാങ്കോട്, ഹിഷാം ഗസ്സാലി, അബ്ദുർ റൗഫ്, ഇസ്മാഈൽ കുളത്തുങ്കര, ഫസ്‌ലു റഹ്മാൻ എം എസ്, ഷാഹുൽ ഹമീദ്, സിദ്ധീഖ്, മുഫീത്വ്, അറഫാത്ത്, ശിഹാബുദ്ധീൻ, അസ്‌ലം തായൽ, അറഫാത്ത് അക്കരെ, അബ്ദുല്ല ഇ, ഫഹീം എന്നിവർ സംബന്ധിച്ചു.
ജില്ലാ എസ് ഡി പി ഐ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു
കാസർകോട്: ജില്ലാ എസ് ഡി പി ഐയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി ജില്ലാ ഓഫീസ് പരിസത്ത് ദേശീയ പതാക ഉയർത്തി.
മല്ലം: സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് യൂണിറ്റിഡേ ആചരിച്ചു. പരിപാടിയുടെ ഭാഗമായി വീടുകളിൽ പതാക ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, ജില്ലാ കൗൺസിൽ അംഗം ശരീഫ് മല്ലത്ത്, പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് എന്നിവർ ഫ്ലാഗ് സല്യൂട്ട് ചെയ്തു.
കാസർകോട്: സ്വതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗ്രീൻ സ്റ്റാർ ഗസ്സാലിയുടെ നേതൃത്വത്തിൽ തളങ്കര ഗസ്സാലി നഗറിൽ കാസർകോട് നഗരസഭ മുൻ കൗൺസിലർ എം എസ് അബ്ദുൽ ഖാദർ പതാക ഉയർത്തി.
സഹീർ ആസിഫ്, എം എസ് അബൂബക്കർ, ബി യു അബ്ദുല്ല, എൻ എ റസാഖ്, ശംസുദ്ധീൻ ഇ, ഫാറൂഖ് എം എസ്, ഗഫൂർ തളങ്കര, റഷീദ് ഗസ്സാലി, ഹനീഫ് ദീനാർ, ബഷീർ ദീനാർ, ബഷീർ ബാങ്കോട്, ഹിഷാം ഗസ്സാലി, അബ്ദുർ റൗഫ്, ഇസ്മാഈൽ കുളത്തുങ്കര, ഫസ്‌ലു റഹ്മാൻ എം എസ്, ഷാഹുൽ ഹമീദ്, സിദ്ധീഖ്, മുഫീത്വ്, അറഫാത്ത്, ശിഹാബുദ്ധീൻ, അസ്‌ലം തായൽ, അറഫാത്ത് അക്കരെ, അബ്ദുല്ല ഇ, ഫഹീം എന്നിവർ സംബന്ധിച്ചു.
ജില്ലാ എസ് ഡി പി ഐ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു
കാസർകോട്: ജില്ലാ എസ് ഡി പി ഐയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി ജില്ലാ ഓഫീസ് പരിസത്ത് ദേശീയ പതാക ഉയർത്തി.
സ്വതന്ത്ര്യത്തിന് വേണ്ടി ജീവാർപ്പണം നടത്തിയ നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും പ്രചാരകർ അധികാരം വഴുന്ന കാലത്ത് ജനാതിപത്യ മൂല്യങ്ങളെ തകർത്ത് കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിനിടെ ഇഖ്‌ബാൽ ഹൊസങ്കടി ഓർമിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ സ്വതന്ത്ര ദിന സന്ദേശം നൽകി, ജില്ലാ സെക്രട്ടറി സി എ സവാദ്, മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ നായ്മാർമൂല, അണങ്കൂർ ബ്രാഞ്ച് പ്രസിഡണ്ട് റഫീഖ് അണങ്കൂർ, ഗണേഷ് അണങ്കൂർ എന്നിവർ സംസാരിച്ചു.
സ്വതന്ത്ര്യ ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റിഡേ ആചരിച്ചു
മല്ലം: സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് യൂണിറ്റിഡേ ആചരിച്ചു. പരിപാടിയുടെ ഭാഗമായി വീടുകളിൽ പതാക ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, ജില്ലാ കൗൺസിൽ അംഗം ശരീഫ് മല്ലത്ത്, പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് എന്നിവർ ഫ്ലാഗ് സല്യൂട്ട് ചെയ്തു.
സ്വാത്രന്ത്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് ബെദിര ശാഖ ഫ്രീഡം സ്ക്വയറും സി എം അബ്ദുല്ല മൗലവി പ്രതിഷേധവും സംഘടിപ്പിച്ചു
ബെദിര: സ്വതന്ത്ര്യ പോരാട്ടം അവസാനിക്കുന്നില്ല എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ബെദിര ശാഖ ഫ്രീഡം സ്ക്വയറും സി എം അബ്ദുല്ല മൗലവി പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഓരോന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രം ഗവർൺമെൻ്റ് നിലപാട് പ്രതിഷേധാർഹമാണന്ന് സംഗമം അഭിപ്രായപ്പെട്ടു. പരിപാടിക്ക് തുടക്കം കുറിച്ച് എസ് വൈ എസ് ശാഖ പ്രസിഡൻ്റ് അബ്ദുല്ല ചാല പതാക ഉയർത്തി, തുടർന്ന് നടന്ന ഫ്രീഡം സ്വകയർ പരിപാടി ബെദിര ഖത്തീബ് അഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാലിം ബെദിരയുടെ അധ്യക്ഷതയിൽ ശാഖ ജനറൽ സെക്രട്ടറി ഫൈസൽ ഹുദവി സ്വാഗതം പറഞ്ഞു. ഹമീദ് ഫൈസി ബെദിര സ്വതന്ത്ര്യ ദിന പ്രഭാഷണം നടത്തി.
എസ് കെ എസ് എസ് എഫ് ജില്ലാ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര പ്രതിജ്ഞ ചെല്ലി കൊടുത്തു. തുടർന്ന് നടന്ന സി എം അബ്ദുല്ല മൗലവി പ്രതിഷേധ സംഗമം എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും ഖാസി സി എം അബ്ദുല്ല മൗലവി കേസ് തെളിക്കാൻ കഴിയാത്തത്ത് ഭരണ കൂടത്തിൻ്റെ കഴിവു കേടാണന്ന് ഹാരിസ് ദാരിമി അഭിപ്രായപ്പെട്ടു. എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി എം എം സിദ്ധീഖ്
മുഖ്യ പ്രഭാഷണം നടത്തി, അബ്ദുസലാം മൗലവി ചുടു വളപ്പിൽ, ശാക്കിർ ഹുദവി ബെദിര, ആരിഫ് കരിപ്പൊടി, ഹാഫിള് സിനാൻ ദാരിമി, ആസിഫ് എൻ എം ബെദിര, ഹാരിസ് ബെദിര, അർഫഖ് ബെദിര, മുനീർ ബെദിര,
സജീർ ബെദിര, തുടങ്ങിയവർ സംസാരിച്ചു.
അജാനൂർ മുസ്ലിം ലീഗ് കമ്മിറ്റി സ്വാതന്ത്ര്യ ദിനമാഘോഷിച്ചു
മുളിയാർ: മുളിയാർ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. മുളിയാർ പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി പതാക ഉയർത്തി. സ്ഥിരം സമിതി ചെയർമാൻ പ്രഭാകരൻ, അംഗം അനീസ മൻസൂർ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
ബോവിക്കാനം അംഗനവാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി. വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കൊടവഞ്ചി, ബി സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, ഹനീഫ് ബോവിക്കാനം, അസീസ് തൈവളപ്പ്, പുഷ്പരാജൻ, വർക്കർ ശാന്തിനി ദേവി എന്നിവർ സംബന്ധിച്ചു.
മല്ലം അംഗനവാടിയിൽ അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി. വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കൊടവഞ്ചി, സൈനുദ്ധീൻ മല്ലം, ജഗന്നാഥൻ, കേശവൻ നമ്പീഷൻ, ജോണി ക്രാസ്ത, വർക്കർ
പുഷ്പലത എന്നിവർ സംബന്ധിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ അനീസ മൻസൂർ മല്ലത്തിന്റെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ. കെ ഈശ്വര നായിക് ദേശീയ പതാക ഉയർത്തി. ഹെൽത്ത് സൂപ്പർവൈസർ എ കെ ഹരിദാസ് സ്വാഗതം പറഞ്ഞു. ഡോ. കെ അനിൽകുമാർ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി.
സീനിയർ ക്ലാർക്ക് സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ്, ലാബ് ടെക്നീഷ്യൻ ദിനു, പ്രതീക്ഷ, ഫാർമസിസ്റ്റ് സംഗീത, മെയിൽ സ്റ്റാഫ് നേഴ്സ് പ്രദീഷ്, ശരത്, രാധ, ഗീത, ലൈസൻ ഓഫീസർ രജ്ഞിത്, ആശാ പ്രവർത്തകരായ ശ്രീജ, നിഷ, സുനിത, ബിന്ദു, സതി, ശരീഫ് കൊടവഞ്ചി തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.
പുഷ്പലത എന്നിവർ സംബന്ധിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ അനീസ മൻസൂർ മല്ലത്തിന്റെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ. കെ ഈശ്വര നായിക് ദേശീയ പതാക ഉയർത്തി. ഹെൽത്ത് സൂപ്പർവൈസർ എ കെ ഹരിദാസ് സ്വാഗതം പറഞ്ഞു. ഡോ. കെ അനിൽകുമാർ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി.
സീനിയർ ക്ലാർക്ക് സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ്, ലാബ് ടെക്നീഷ്യൻ ദിനു, പ്രതീക്ഷ, ഫാർമസിസ്റ്റ് സംഗീത, മെയിൽ സ്റ്റാഫ് നേഴ്സ് പ്രദീഷ്, ശരത്, രാധ, ഗീത, ലൈസൻ ഓഫീസർ രജ്ഞിത്, ആശാ പ്രവർത്തകരായ ശ്രീജ, നിഷ, സുനിത, ബിന്ദു, സതി, ശരീഫ് കൊടവഞ്ചി തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.
വിദ്യാനഗർ: നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്രൃ വാരാഘോഷം സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, സാഹിത്യവിമർശകൻ എം കെ സാനു, കഥാകൃത്ത് ടി പത്മനാഭൻ, നോവലിസ്റ്റും ചെറു കഥാകൃത്തുമായ സാറാ ജോസഫ്, ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ: ബി മുഹമ്മദ് അഹമ്മദ്, മാധ്യമ പ്രവർത്തകരായ ജോൺ ബ്രിട്ടാസ്, വി വി പ്രഭാകരൻ, പി ബി എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി ആർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ആലംപാടി: ഐ എൻ എൽ ആലംപാടി ശാഖ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഓഫീസ് പരിസരത്ത് ഐ എൻ എൽ ശാഖാ സെക്രട്ടറി ഖാദർ ഏരിയപ്പാടി പതാക ഉയർത്തി.
ഗഫൂർ ആലംപാടി, നസീർ സി എച്ഛ്, നിസാർ പുത്തൂർ, സിദ്ദിഖ് ബിസ്മില്ല തുടങ്ങിയവർ സംബന്ധിച്ചു.
ദേളി: കോവിഡ് മഹാമാരിയിലും പ്രളയ ഭീതിയിലും രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷം നമുക്ക് കരുത്ത് പകരട്ടെ എന്ന് സഅദിയ്യ സെക്രട്ടറിയേറ്റ് അംഗവും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷനുമായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്‌ബോധിപ്പിച്ചു. സഅദിയ്യ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജില്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. വൈസ് പ്രിന്‍സിപ്പള്‍ ഷറഫുദ്ധീന്‍ സ്വാഗതം ആശംസിച്ചു. ഹരികൃഷ്ണന്‍, സജിത് കുമാര്‍, സുജിത്, അബ്ദുല്ർ റഹ്‌മാൻ, അബ്ദുല്‍ ഖാദിര്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യയുടെ വിവിധ സ്ഥാപനങ്ങളില്‍ രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഹനീഫ് അനീസ് പതാക ഉര്‍ത്തി. മോറല്‍ ചീഫ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പള്‍ ആസിഫ് ഫാളിലി, കോവിഡ് ഫസ്റ്റലൈന്‍ ട്രീറ്റമെന്റ് സെന്റര്‍ ഇന്‍ചാര്‍ജ് ഡോ.റഹ് മതുല്ല, ഡോ.അനുരൂപ്, ജാഫര്‍ സാദിഖ് ആവളം, ഖാലിദ് സഅദി പന്ത്രണ്ടില്‍, അബ്ദുർ റഹ്‌മാൻ എരോല്‍, ഹാഷിം മേല്‍പറമ്പ്, സോജന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മലയാള കന്നട മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാനേജര്‍ ശറഫുദ്ദീന്‍ സഅദി പതാക ഉയര്‍ത്തി. വൈസ് പ്രിന്‍സിപ്പള്‍ നാഗേഷ്, ഹമീദ് സഅദി ബോവിക്കാനം, അബ്ദുല്‍ അസീസ് സഅദി, ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.
അജാനൂര്‍ ലയണ്‍സ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അജാനൂര്‍ ലയണ്‍സ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അജാനൂര്‍: ഓരോ പൗരനിലും ജനാധിപത്യ ബോധം ഊട്ടിയുറപ്പിക്കുന്നതാവട്ടെ ഓരോ സ്വാതന്ത്ര്യ ദിനവും എന്ന് അജാനൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എം ബി എം അഷ്റഫ് പറഞ്ഞു. ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധുരമില്ലാത്ത സ്വാതന്ത്ര്യ ദിനമാണ് രാജ്യം ആഘോഷിക്കുന്നത്. ഓരോ പൗരനെ സംബന്ധിച്ചത്തോളവും സാമൂഹ്യ പ്രതിബദ്ധത കൂ ടി വരികയാണെന്നും, സേവന വീഥിയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോട് കൂടി അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അജാനൂര്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയില്‍ ലയണ്‍സ് ഓഫീസ് പരിസരത്ത് വെച്ച് പതാകയുയര്‍ത്തി സംസാരിക്കുകയായിരുന്നു എം ബി എം അഷ്റഫ്. ലയണ്‍സ് ക്ലബ് ട്രഷര്‍ ഹസ്സന്‍ യാഫ അധ്യക്ഷത വഹിച്ചു. റിയാസ് അമലടുക്കം സ്വാഗതവും സി പി സുബൈര്‍ നന്ദിയും പറഞ്ഞു. ലയണ്‍ യൂറോ അബ്ദുല്ല, ലയണ്‍ മുസ്തഫ, ലയണ്‍ നവാഫ് യു വി തുടങ്ങിയവര്‍ സംബന്ധിച്ചു.
മൊഗ്രാൽ ദേശീയവേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മൊഗ്രാൽ: രാജ്യത്തിന്റെ 74-മത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ മൊഗ്രാൽ ദേശീയവേദി ആഘോഷിച്ചു. രാവിലെ ഓഫീസ് പരിസരത്ത് ദേശീയവേദി ഗൾഫ് പ്രതിനിധി കെ കെ അബ്ദുല്ലക്കുഞ്ഞി സുലൈമാൻ പതാക ഉയർത്തി. ചടങ്ങ് ഗൾഫ് പ്രതിനിധി കെ എം മുനീർ (അൽ മുതകമ്മൽ) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.
പി വി അൻവർ, എം എം റഹ്‌മാൻ, ടി കെ ജാഫർ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എ എം സിദ്ദിഖ് റഹ്‌മാൻ, മുഹമ്മദ് സ്മാർട്ട്, എൽ ടി മനാഫ്, അബ്ദുർ റഹ്‌മാൻ നാങ്കി, അഷ്‌റഫ് പെർവാഡ്, മുഹമ്മദ് മൊഗ്രാൽ, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം മീലാദ് നഗർ, സിദ്ദീഖ് സ്ട്രൈക്ക്, ബഷീർ ഓട്ടോ, വാഹിദ്, സുസ്‌ന, ഷിസ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മൊഗ്രാൽ: ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും, സ്വാതന്ത്ര്യത്തിന്ന് വേണ്ടി പോരാട്ടം നടത്തിയ സമര സേനാനികളെ സ്മരിക്കാതെയുള്ള സ്വാതന്ത്ര്യ ദിനാഘോഷം പൂർണ്ണമല്ലെന്ന് മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് ഖത്തീബ് അൽഹാദി മുഹമ്മദ് ശാക്കിർ മാടന്നൂർ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മൊഗ്രാൽ: ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും, സ്വാതന്ത്ര്യത്തിന്ന് വേണ്ടി പോരാട്ടം നടത്തിയ സമര സേനാനികളെ സ്മരിക്കാതെയുള്ള സ്വാതന്ത്ര്യ ദിനാഘോഷം പൂർണ്ണമല്ലെന്ന് മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് ഖത്തീബ് അൽഹാദി മുഹമ്മദ് ശാക്കിർ മാടന്നൂർ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് പരിസരത്തു സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, മൗലാനാ അബ്ദുൽ കലാം ആസാദ്, ഡോ: സാക്കിർ ഹുസൈൻ, ലാൽ ബഹാദൂർ ശാസ്ത്രി, സർദാർ വല്ലഭഭായി പട്ടേൽ, സുഭാഷ് ചന്ദ്ര ബോസ്, ടിപ്പു സുൽത്താൻ, ഭഗത് സിംഗ്, മുഹമ്മദ് അബ്ദുർ റഹ്‌മാൻ, ബാല ഗംഗാധര തിലക്, ഖാൻ അബ്ദുൽ ഗഫാർ ഖാൻ, അല്ലാമാ മുഹമ്മദ് ഇക്ബാൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ വിസ്മരിച്ചു കൊണ്ട് കേവലം ഒരു പതാക ഉയർത്തൽ ചടങ്ങായിട്ടാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഇത് സമര പോരാളികളെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് മുഹമ്മദ് ശാക്കിർ മാടന്നൂർ പറഞ്ഞു.
രാവിലെ മസ്ജിദ് പരിസരത്തു കമ്മിറ്റി പ്രസിഡന്റ് എം എ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ഗൾഫ് കമ്മിറ്റി പ്രസിഡന്റ് കെ എം മുനീർ (അൽ മുതകമൽ) മുഖ്യാഥിതിയായിരുന്നു. മുഹമ്മദ് ടി എം, എം എസ് അബ്ദുല്ല ഗാന്ധി നഗർ, അബ്ദുർ റഹ്‌മാൻ, മുഹമ്മദ് അബ്ബ, സൈഫുദ്ധീൻ കടപ്പുറം, മൂസ കൊപ്പളം, റസാഖ് കൊപ്പളം, ഫാറൂഖ്, കെ എം ഖാദർ, ശംസുദ്ധീൻ, അനസ്, ഹസീബ്, മുനവ്വർ, മുഹ്സിൻ, സിയാദ്, അബ്ബാസ്, എം എ മൂസ എന്നിവർ സംബന്ധിച്ചു.
കുമ്പള മീപിരി സെന്ററിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കുമ്പള: രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനം കുമ്പള മീപിരി സെന്റർ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി. രാവിലെ മീപിരി സെന്ററിലെ സീനിയർ വ്യാപാരിയായ ഇബ്രാഹിം (എ. കെ. പർദ്ദ ) പതാക ഉയർത്തി.
അബ്ദുർ റഹ്‌മാൻ ഫ്യൂച്ചർ ഒപ്റ്റിക്കൽ, അറബി ബ്രൈറ്റ് ലുക്ക്, നിയാസ് നിയാസ് സ്റ്റോർ, മുസ്തഫ ബാഗ് പാലസ്, ഹംസ മുഹ്സിൻ മഹർ, തസ്‌രീഫ് ഷിബു റാംപ്, മനാഫ്, റിയാസ്, ഹമീദ്, ഫാത്തിമ, ഫിറോസ്, റഫീഖ്, അപ്പു ഫിദ, അഷ്‌റഫ് കെ വി, ജലാലുദീൻ നാനോ, സാബിത്ത് മൊബൈൽ ഹട്ട്, ബാസിത്ത് ഗ്ലാഡിയേറ്റർ, ഇക്ബാൽ സ്പോർട്സ് ലൈവ്, ഇർഷാദ് കുട്ടീസ്, സാദിക്ക് നൂർമുഹമ്മെദ് മമ്മാസ്, സാബിർ കിഡ്സ് ക്യാമ്പ്, ജയപ്രകാശ് ശിവ ക്രീയേറ്റീവ് ടച്ച്, റിച്ചു മോൻ ട്രാവലാർക്ക്, ഹരീഷ് മേഘ, ഇർഷാദ് ഫോൺ ഫിക്സ്, വിശ്വ സെൽ ടെൽ, മൂസ സനാഫർ ടോപ് ലേഡി, എം എ മൂസ മുനവ്വർ വെസ്റ്റ് എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Independence Day, Celebration, Minister, Independence Day celebrated; Revenue Minister E Chandrasekharan said that Republic of India will not survive if constitutional values are lost











