city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചപ്പുചവറുകൾ നീക്കവെയുണ്ടായ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.02.2022) പറമ്പിൽ ചപ്പുചവറുകൾ നീക്കവെ ഉണ്ടായ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. അരയി ഗുരുവനത്തെ രഞ്ജിതിനാണ് പരിക്കേറ്റത്.

  
ചപ്പുചവറുകൾ നീക്കവെയുണ്ടായ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു



അരയി ഗുരുവനത്തെ പറമ്പിൽ ചപ്പുചവറുകൾക്കിടയിൽ ഉണ്ടായിരുന്ന പൊതി കത്തി കൊണ്ട് തട്ടിമാറ്റുമ്പോളാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസും വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

കാട്ടുമൃഗങ്ങളെ തുരത്താൻ ആരെങ്കിലും പന്നി പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ പറമ്പിൽ നിക്ഷേപിച്ചതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Police, Investigation, Case, Complaint, Hosdurg, Injured,  Incident of young man injured; Police registered case. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia