city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുക്കൈയില്‍ ഹൈടെക് കയര്‍ ഡീ ഫൈബറിംഗ് യൂനിറ്റ് ഉദ്ഘാടനം നിർവഹിച്ചു; കരിന്തളത്ത് പെട്രോള്‍ പമ്പിനും ശിലയിട്ടു; കെ സി സി പി ലിമിറ്റഡ് വൈവിധ്യവത്ക്കരണ പാതയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2021) വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ സി സി പി ലിമിറ്റഡ് വൈവിധ്യവത്ക്കരണ പാതയില്‍. സര്‍കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പെടുത്തി കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ പുതുക്കൈയില്‍ കേരള സ്റ്റേറ്റ് കയര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ സഹകരണത്തോടെ ഹൈടെക് കയര്‍ ഡീ ഫൈബറിംഗ് യൂനിറ്റ് വരുന്നു.

ഹൈടെക് കയര്‍ യൂനിറ്റിന്റെ രണ്ടാമത്തെ യൂനിറ്റാണ് പുതുക്കൈയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 3.30 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ യൂനിറ്റ് പഴയങ്ങാടിയില്‍ പ്രവര്‍ത്തനം തുടങ്ങി.

പുതുക്കൈയില്‍ ഹൈടെക് കയര്‍ ഡീ ഫൈബറിംഗ് യൂനിറ്റ് ഉദ്ഘാടനം നിർവഹിച്ചു; കരിന്തളത്ത് പെട്രോള്‍ പമ്പിനും ശിലയിട്ടു; കെ സി സി പി ലിമിറ്റഡ് വൈവിധ്യവത്ക്കരണ പാതയില്‍

 പുതുക്കൈ യൂനിറ്റില്‍ പ്രതിദിനം ഒരു ഷിഫ്റ്റില്‍ 30,000 തൊണ്ട് അടിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സര്‍കാര്‍ ഗ്രാന്റ് പ്രയോജനപ്പെടുത്തിയാണ് യൂനിറ്റുകള്‍ സജീകരിച്ചിരിക്കുന്നത്. സര്‍കാര്‍ സ്ഥാപനമായ കയര്‍ മിഷനറി മാനുഫാക്ചറിംഗ് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ മുഴുവന്‍ മെഷിനറികളും നല്‍കിയതും കമ്പനിയാണ്.

ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഫൈബറും മൊത്തമായി കയര്‍ഫെഡ് എടുക്കുന്നത് സംബന്ധിച്ചുള്ള എഗ്രിമെന്റ് ചടങ്ങില്‍ വെച്ച് ഒപ്പിട്ടു. വിവിധ ക്ഷേമ സംഘം, കുടുംബശ്രീ യൂനിറ്റുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇതിന് ആവശ്യമായ തൊണ്ട് സംഭരിക്കാന്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് തൊണ്ട് ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും വാങ്ങി അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. എന്നാല്‍ ഈ സംരംഭം കേര കര്‍ഷകര്‍ക്കും, വിധവാ ക്ഷേമ സംഘം പ്രവര്‍ത്തകര്‍ക്കും ആശ്വാസമാകും.

മലബാര്‍ മേഖലയിലെ നാളികേര കര്‍ഷകര്‍ക്കും, ചെറുകിട കയര്‍ സംരംഭകര്‍ക്കും, സൊസൈറ്റികള്‍ക്കും സഹായകരമായ കേന്ദ്രമാക്കി സ്ഥാപനം മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടത്തില്‍ ഇതിന്റെ ഉപോത്പന്നങ്ങളായ ചെറിയ ചകിരി നാരുകളും, ചകിരിച്ചോറും ഉപയോഗിച്ച് മൊത്തം 16.44 കോടി രൂപയുടെ തുടര്‍ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 5.38 കോടി രൂപ പദ്ധതി ചെലവുള്ള ഗാര്‍ഡന്‍ ആര്‍ടികിള്‍സ് യൂനിറ്റ്, 9.87 കോടി രൂപയുടെ ബെഡ് നിര്‍മാണ ഫാക്ടറി, 1.19 കോടി രൂപയുടെ വളം ഫാക്ടറി എന്നീ പദ്ധതികളും നടപ്പിലാക്കും.

കെ സി സി പി ലിമിറ്റഡ് പാപ്പിനിശേരിയില്‍ ഹെഡ് ഓഫീസിനോട് ചേര്‍ന്ന് ആരംഭിച്ച ആദ്യ പെട്രോള്‍ പമ്പ് വളരെ വിജയകരമായും, മാതൃകാപരമായും പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്ത് പെട്രോള്‍ പമ്പ് ശൃംഖലകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപമാണ് കരിന്തളത്ത് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലോകോത്തര നിലവാരമുള്ള പെട്രോള്‍ പമ്പ് ശൃംഖല സ്ഥാപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കെ എസ് ഐ ഡി സി, കിന്‍ഫ്ര, കെ എസ് ഐ ഇ തുടങ്ങിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കൂടുതല്‍ പെട്രോൾ പമ്പ് ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായി നടന്ന പരിപാടി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കൂടാതെ കരിന്തലം തലയടുക്കത്ത് ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപവും അദ്ദേഹം നിര്‍വഹിച്ചു.

കമ്പനിയുടെ പുതുക്കൈ യൂനിറ്റില്‍ നടക്കുന്ന പരിപാടിയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. മുന്‍ എംപി പി കരുണാകരന്‍, എംഎല്‍എമാരായ എം രാജഗോപാലന്‍, സി എച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി എ പി എം മുഹമ്മദ് ഹനീഷ്, മറ്റ് ജനപ്രതിനിധികൾ, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവർ പങ്കെടുത്തു.



Keywords: Kasaragod, News, Kerala, Kanhangad, Petrol-pump, Puthige, Top-Headlines, Government, Kudumbasree, Farmer, Garden, Office, Press meet, Inauguration of Hightech Coir De-Fibering Unit at puthige.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia