city-gold-ad-for-blogger

Inauguration | അല്‍ ഇത്‌റ സാദാത് അസോസിയേഷന്‍ ജില്ലാ കമിറ്റി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 12ന്; സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും

കാസര്‍കോട്: (KasargodVartha) തങ്ങന്മാരുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചുവരുന്ന അല്‍ ഇത്‌റ സാദാത് അസോസിയേഷന്‍ സംഘടനയുടെ ജില്ലാ കമിറ്റി ഓഫീസ് ഒക്ടോബര്‍ 12ന് രാവിലെ 9.30 ന് മേല്‍പറമ്പ് എ കെ മോള്‍ കെട്ടിടത്തില്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന മൗലിദ് സദസില്‍ പണ്ഡിതന്മാര്‍ സംബന്ധിക്കും.
       
Inauguration | അല്‍ ഇത്‌റ സാദാത് അസോസിയേഷന്‍ ജില്ലാ കമിറ്റി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 12ന്; സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അധ്യക്ഷത വഹിക്കും. ജെനറല്‍ സെക്രടറി മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത് സ്വാഗതം പറയും. രാവിലെ 10.30 ന് നടക്കുന്ന മൗലീദ് സദസിന് സയ്യിദ് ആറ്റക്കോയ പഞ്ചിക്കല്‍ തങ്ങള്‍ നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ജെനറല്‍ സെക്രടറി മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, ട്രഷറര്‍ ഹാദി തങ്ങള്‍ മൊഗ്രാല്‍, അഡ്വ. മുഈനുദ്ദീന്‍ തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍, സക്കരിയ ശഹീര്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Inauguration, Malayalam News, Kerala News, Kasaragod News, Press Meet, Al Itra Sadath Association, Al Itra Sadath Association Kasaragod District Committee, Inauguration of Al Itra Sadath Association District Committee Office on 12th October.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia