Petty Shops | ഉദുമ പഞ്ചായത് പരിധിയിലുള്ള അനധികൃത തട്ടുകടകൾ നീക്കും
Jun 15, 2023, 22:17 IST
ഉദുമ: (www.kasargodvartha.com) പഞ്ചായത് പരിധിയിലുള്ള അനധികൃത തട്ടുകടകൾ നീക്കം ചെയ്യാൻ തീരുമാനം. തട്ടുകടകൾ, പരസ്യ ബോർഡുകൾ, പഞ്ചായതിൽ നിന്നും ലൈസൻസ് വാങ്ങി പ്രവർത്തിക്കുന്ന കടയുടെ പുറത്ത് അനാവശ്യ രീതിയിൽ സാധനങ്ങൾ കൂട്ടിവെച്ചിട്ടുണ്ടെങ്കിൽ അതും നീക്കം ചെയ്യാനാണ് ഗ്രാമപഞ്ചായത്തിൽ ചേർന്ന സംയുക്തമായ യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്.
ഈ മാസം 24ന് അനധികൃത കയ്യേറ്റങ്ങളിൽ സംയുക്ത പരിശോധന നടത്തും. കെഎസ്ഡിപി റോഡിനരികിൽ നിന്നും നിശ്ചിത അകലത്തിൽ തട്ടുകടകൾ വെക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്.
യോഗത്തിൽ പ്രസിഡണ്ട് പി ലക്ഷ്മി, വൈസ് പ്രസിഡണ്ട് കെ ബാലകൃഷ്ണൻ, സെക്രടറി ദേവദാസ്, പിഡബ്ല്യുഡി ഓഫീസർ പ്രകാശ്, ബേക്കൽ എഎസ്ഐ ദിനേശ് രാജ്, വിലേജ് ഓഫീസർമാരായ ബാലകൃഷ്ണൻ, ശ്രീജ, വഴിയോരക്കച്ചവട ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Uduma, Petty Shops, Panchayath, Illegal, Advertisement, Illegal petty shops within limits of Udma Panchayat will be removed. < !- START disable copy paste -->